02
December 2020 - 5:27 am IST

Download Our Mobile App

Flash News
Archives

Kerala

cial

സിയാൽ ശീതകാല വിമാനസമയക്രമം നാളെ മുതൽ

Published:24 October 2020

25 മുതൽ മാർച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സർവീസിന്‍റെ കാലാവധി. അന്താരാഷ്ട്ര വിമാനസർവീസുകൾ നിലവിലുള്ള നിയന്ത്രിത മാതൃകയിൽ തുടരും. ഘട്ടംഘട്ടമായി ആഭ്യന്തര സർവീസുകൾ കൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല വിമാന സമയക്രമം നാളെ മുതൽ തുടങ്ങും. 25 മുതൽ മാർച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സർവീസിന്‍റെ കാലാവധി. അന്താരാഷ്ട്ര വിമാനസർവീസുകൾ നിലവിലുള്ള നിയന്ത്രിത മാതൃകയിൽ തുടരും. ഘട്ടംഘട്ടമായി ആഭ്യന്തര സർവീസുകൾ കൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ വിമാനക്കമ്പനികൾ കൂടുതൽ സീറ്റുകളിലേക്ക് ബുക്കിംഗും തുടങ്ങി.

നിലവിൽ വിമാനക്കമ്പനികൾക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സർവീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയക്രമം പ്രകാരം ആഴ്ചയിൽ 230 വീതം ആഗമനവും പുറപ്പെടലുമാണ് കൊച്ചിയിൽ നിന്ന് ഉണ്ടാകുക. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, കോൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകളുണ്ട്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.25ന് കണ്ണൂരിലേക്ക് ഇൻഡിഗോ പറക്കും. ഗുവാഹതി, ജയ്പൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും കണക്ഷൻ സർവീസുകളുണ്ട്. ഗൾഫ്, ലണ്ടൻ, മാലി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽ നിന്ന് സർവീസുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് സിയാൽ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top