02
December 2020 - 6:05 am IST

Download Our Mobile App

Flash News
Archives

Gulf

saudi

സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു; കേരളത്തിൽ കൊച്ചിയിലേക്ക് മാത്രം

Published:24 October 2020

ഇ​ന്ത്യ​യി​ൽ കൊ​ച്ചി, മും​ബൈ, ഡ​ൽ​ഹി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സു​ള്ള​ത്. ലോ​ക​മാ​കെ 33 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ണ്ട്.

റി​യാ​ദ്: കൊ​വി​ഡിനെ തുടർന്ന് നി​ർ​ത്തി​വ​ച്ച സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​ദേ​ശ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ കൊ​ച്ചി, മും​ബൈ, ഡ​ൽ​ഹി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സു​ള്ള​ത്. ലോ​ക​മാ​കെ 33 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ണ്ട്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്കു മാ​ത്ര​മാ​ണ് സ​ർ​വീ​സു​ള്ള​ത്. കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഏ​ഷ്യ​യി​ല്‍ ആകെ 13 സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ധ്യ​പൗ​ര​സ്ത്യ മേ​ഖ​ല​യി​ല്‍ ആ​റി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും. യൂ​റോ​പ്പി​ലും അ​മെ​രി​ക്ക​യി​ലു​മാ​യി എ​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍ ആ​റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സർ​വീ​സ് ന​ട​ത്തും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസെന്നും അറിയിപ്പിൽ പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top