02
December 2020 - 6:20 am IST

Download Our Mobile App

Flash News
Archives

Football

europa-league-match-review

മിന്നും ജയവുമായി ആഴ്സണൽ, മിലാൻ, ലെവർകുസൻ

Published:24 October 2020

യൂ​റോ​പ്പ ലീ​ഗി​ല്‍ ജ​യി​ച്ച് തു​ട​ങ്ങി ആ​ഴ്‌​സ​ണ​ല്‍, വ​ന്‍ജ​യ​വു​മാ​യി ബ​യ​ര്‍ ലെ​വ​ര്‍കു​സ​ന്‍. മികച്ച ജയവുമായി എസി മിലാൻ. സൂ​പ്പ​ര്‍ സ​ബ്ബാ​യി വ​ന്ന ക്യാ​പ്റ്റ​ന്‍ പി​യ​രെ എ​മെ​റി​ക് ഒ​ബ​മ​യാ​ങി​ന്‍റെ ഗോ​ളി​ലാ​ണ് ആ​ഴ്‌​സ​ണ​ല്‍ റാപ്പിഡ് വിയന്നയ്ക്കെതിരേ ജ​യി​ച്ച് ക​യ​റി​യ​ത്.

ല​ണ്ട​ന്‍: യൂ​റോ​പ്പ ലീ​ഗി​ല്‍ ജ​യി​ച്ച് തു​ട​ങ്ങി ആ​ഴ്‌​സ​ണ​ല്‍, വ​ന്‍ജ​യ​വു​മാ​യി ബ​യ​ര്‍ ലെ​വ​ര്‍കു​സ​ന്‍. മികച്ച ജയവുമായി എസി മിലാൻ. സൂ​പ്പ​ര്‍ സ​ബ്ബാ​യി വ​ന്ന ക്യാ​പ്റ്റ​ന്‍ പി​യ​രെ എ​മെ​റി​ക് ഒ​ബ​മ​യാ​ങി​ന്‍റെ ഗോ​ളി​ലാ​ണ് ആ​ഴ്‌​സ​ണ​ല്‍ റാപ്പിഡ് വിയന്നയ്ക്കെതിരേ ജ​യി​ച്ച് ക​യ​റി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​ണ് ആ​ഴ്‌​സ​ണ​ല്‍ യൂ​റോ​പ്പ​യി​ല്‍ റാ​പ്പി​ഡ് വി​യ​ന്ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ഴ്‌​സ​ണ​ല്‍ ഗോ​ളി ലെ​നോ​യു​ടെ പി​ഴ​വ് മു​ത​ലാ​ക്കി​യാ​ണ് റാ​പ്പി​ഡ് വി​യ​ന്ന ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ലീ​ഡ് നേ​ടി​യ​ത്. ടാ​ക്‌​സി​യാ​ര്‍ചി​സ് ഫോ​ണ്ട​സാ​ണ് റാ​പ്പി​ഡ് വി​യ​ന്ന​ക്ക് വേ​ണ്ടി ഗോ​ള​ടി​ച്ച​ത്.ഇ​രു​പ​ത് മി​നു​ട്ടു​ക​ള്‍ക്ക് ശേ​ഷ​മാ​ണ് ഡേ​വി​ഡ് ലൂ​യി​സി​ലൂ​ടെ ആ​ഴ്‌​സ​ണ​ല്‍ സ​മ​നി​ല നേ​ടു​ന്ന​ത്. ക​ള​ത്തി​ലി​റ​ങ്ങി നാ​ല് മി​നു​ട്ടി​ന് ശേ​ഷം ഒ​ബ​മ​യാ​ങും ഗോ​ള​ടി​ച്ചു. 
   
ഗ്രൂ​പ്പ് ബി​യി​ലെ ജ​യ​ത്തോ​ടെ ഗ​ണ്ണേ​ഴ്‌​സ് യൂ​റോ​പ്പ ക്യാ​മ്പെ​യി​ന്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും ലെ​നോ​യു​ടെ ഗോ​ള്‍ വ​ല​യ്ക്ക് മു​ന്നി​ലെ പി​ഴ​വു​ക​ള്‍ ആ​ര്‍ട്ടെ​റ്റ​ക്ക് മു​ന്നി​ല്‍ ചോ​ദ്യ​ചി​ഹ്ന​മാ​യു​ണ്ട്. ലെ​നോ​യു​ടെ തു​ട​ര്‍ച്ച​യാ​യ പി​ഴ​വു​ക​ള്‍ ആ​ഴ്‌​സ​ണ​ലി​ന് മ​ത്സ​രം ത​ന്നെ ന​ഷ്ട​മാ​ക്കി​യേ​നെ. ഇ​ന്ന് ആ​ഴ്‌​സ​ണ​ലി​ന്‍റെ ഭാ​ഗ്യം കൊ​ണ്ടോ റാ​പ്പി​ഡ് വി​യ​ന്ന​യു​ടെ നി​ര്‍ഭാ​ഗ്യം കൊ​ണ്ടോ മാ​ത്ര​മാ​ണ് ഒ​രു ഗോ​ള്‍ മാ​ത്രം ടീം ​വ​ഴ​ങ്ങി​യ​ത്. 

യൂ​റോ​പ്പ​യി​ല്‍ ഡ​ണ്‍ദാ​ലും പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യു​മാ​ണ് ഇ​നി ആ​ഴ്‌​സ​ണ​ലി​ന്‍റെ എ​തി​രാ​ളി​ക​ള്‍യൂ​റോ​പ്പ ലീ​ഗി​ല്‍ ജ​യ​ത്തോ​ടെ തു​ട​ങ്ങി ബ​യേ​ര്‍ ലെ​വ​ര്‍കൂ​സ​ന്‍. ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ളു​ടെ ജ​യ​മാ​ണ് ഫ്ര​ഞ്ച് ക്ല​ബ്ബാ​യ നൈ​സി​നെ​തി​രെ ലെ​വ​ര്‍കൂ​സ​ന്‍ നേ​ടി​യ​ത്. ക​രീം ബെ​ല്ല​റാ​ബി ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ന​ദീം അ​മി​രി, ലൂ​ക്കാ​സ് അ​ലാ​രി​യോ,മൗ​സ ഡ​യാ​ബി,ഫ്‌​ലോ​റി​യ​ന്‍ വി​ര്‍ട്‌​സ് എ​ന്നി​വ​രാ​ണ് ബ​യേ​ര്‍ ലെ​വ​ര്‍കൂ​സ​നാ​യി ഗോ​ള​ടി​ച്ച​ത്.

ഗ​യു​രി,അ​ലെ​ക്‌​സി​സ് ക്ലൗ​ഡ് മോ​രി​സ് എ​ന്നി​വ​ര്‍ നൈ​സി​നാ​യി ഗോ​ള​ടി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ യൂ​റോ​പ്പ ലീ​ഗ് ക്വാ​ര്‍ട്ട​റി​ല്‍ എ​ത്തി​യ ലെ​വ​ര്‍കൂ​സ​ന്‍ ഈ ​സീ​സ​ണി​ല്‍ കി​രീ​ടം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ അ​ത്‌​ലെ​റ്റി​ക്കോ മാ​ഡ്രി​ഡ്, റേ​ഞ്ചേ​ഴ്‌​സ്, പോ​ര്‍ട്ടോ, ലോ​ക്കോ​മോ​ട്ടീ​വ് മോ​സ്‌​കോ എ​ന്നീ ടീ​മു​ക​ളെ മ​റി​ക​ട​ന്ന ലെ​വ​ര്‍കൂ​സ​ന്‍ ഇ​ന്‍റ​ര്‍ മി​ലാ​നോ​ടാ​യി​രു​ന്നു പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്.യൂ​റോ​പ്പ ലീ​ഗി​ലെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച വി​ജ​യു​മാ​യി സ്പ​ര്‍സ് തു​ട​ങ്ങി. ഇ​ന്ന​ലെ ലാ​സ്‌​കി​നെ നേ​രി​ട്ട സ്പ​ര്‍സ് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് വി​ജ​യി​ച്ച​ത്. 

ഈ ​മ​ത്സ​രം ഉ​ള്‍പ്പെ​ടെ അ​വ​സാ​ന നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി ജോ​സെ മൗ​റീ​നോ​യു​ടെ ടീം ​അ​ടി​ച്ചു കൂ​ട്ടി​യ​ത് 19 ഗോ​ളു​ക​ള്‍ ആ​ണ്. ഇ​ന്ന​ലെ ഗ​രെ​ത് ബെ​യ്‌​ല് ആ​ദ്യ​മാ​യി ആ​ദ്യ ഇ​ല​വ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ കാ​ര്‍ലോ​സ് വി​നീ​ഷ്യ​സ് സ്പ​ര്‍സി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി.അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ത​ന്നെ ഇ​ര​ട്ട അ​സി​സ്റ്റു​മാ​യി തി​ള​ങ്ങാ​ന്‍ സ്പ​ര്‍സി​ന്‍റെ പു​തി​യ സ്‌​ട്രൈ​ക്ക​ര്‍ക്ക് ആ​യി. മ​ത്സ​ര​ത്തി​ന്‍റെ 18ആം ​മി​നു​ട്ടി​ല്‍ ലൂ​കാ​സ് മൗ​റ​യു​ടെ ഗോ​ളാ​ണ് ആ​ദ്യം കാ​ര്‍ലോ​സ് വി​നീ​ഷ്യ​സ് ഒ​രു​ക്കി​യ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ സോ​ണ്‍ ഹ്യു​ങ് മി​ന്‍റെ ഗോ​ള്‍ ഒ​രു​ക്കി​യ​തും വി​നീ​ഷ്യ​സ് ത​ന്നെ ആ​യി​രു​ന്നു. ഒ​രു സെ​ല്‍ഫ് ഗോ​ളി​ലൂ​ടെ ആ​ണ് സ്പ​ര്‍സി​ന്‍റെ മ​റ്റൊ​രു ഗോ​ള്‍ വ​ന്ന​ത്. ആ ​ഗോ​ള്‍ ഒ​രു​ക്കി​യ​ത് ഗ​രെ​ത് ബെ​യ്‌​ല് ആ​യി​രു​ന്നു.
   

ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നം ക​ണ്ടെ​ത്തി​യ ഫോം ​ഇ​പ്പോ​ഴും മി​ലാ​ന്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ യൂ​റോ​പ്പ ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്‌​കോ​ട്ടി​ഷ് ചാ​മ്പ്യ​ന്മാ​രാ​യ സെ​ല്‍റ്റി​ക്കി​നെ ആ​ണ് എ ​സി മി​ലാ​ന്‍ തോ​ല്‍പ്പി​ച്ച​ത്.ഇ​ബ്രാ​ഹി​മോ​വി​ചി​നെ ബെ​ഞ്ചി​ല്‍ ഇ​രു​ത്തി തു​ട​ങ്ങി​യ മി​ലാ​ന് ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ളു​ടെ വി​ജ​യം ഇ​ന്ന​ലെ സ്‌​കോ​ട്ട്‌​ലാ​ന്‍റി​ല്‍ നേ​ടാ​നാ​യി. യു​വ​താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​യി​രു​ന്നു മി​ലാ​ന്‍റെ വി​ജ​യം. 21കാ​ര​നാ​യ ബ്രാ​ഹിം ഡി​യ​സും 21കാ​ര​ന്‍ ത​ന്നെ ആ​യ ജെ​ന്‍സ് പീ​റ്റ​റും മി​ലാ​നാ​യി ഇ​ന്ന​ലെ ഗോ​ളു​ക​ള്‍ നേ​ടി. 
മ​ധ്യ​നി​ര താ​രം ക്രൂ​ണി​ചി​ന്‍റെ വ​ക​യാ​യി​രു​ന്നു മി​ലാ​ന്‍റെ മ​റ്റൊ​രു ഗോ​ള്‍. സെ​ല്‍റ്റി​കി​ന് വേ​ണ്ടി എ​ല്‍യൂ​നു​സി ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്.


വാർത്തകൾ

Sign up for Newsletter



top