27
November 2020 - 12:37 am IST

Download Our Mobile App

Flash News
Archives

National

india-covid

ആക്റ്റിവ് കേസുകൾ 6.80 ലക്ഷം, റിക്കവറി നിരക്ക് 90 ശതമാനത്തിലേക്ക്

Published:24 October 2020

ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 53,370 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 78.14 ലക്ഷം പിന്നിട്ടു. രോഗമുക്തർ 70 ലക്ഷം കടന്നിട്ടുണ്ട്. റിക്കവറി നിരക്ക് 89.78 ശതമാനമായി. 

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന വീണ്ടും 55,000ൽ താഴെ. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 53,370 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 78.14 ലക്ഷം പിന്നിട്ടു. രോഗമുക്തർ 70 ലക്ഷം കടന്നിട്ടുണ്ട്. റിക്കവറി നിരക്ക് 89.78 ശതമാനമായി. 

അവസാന 24 മണിക്കൂറിൽ 650 പേർ കൂടിയാണു മരിച്ചത്. ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 1,17,956. മരണനിരക്ക് 1.51 ശതമാനമാണ്. രാജ്യത്തെ ആക്റ്റിവ് കേസുകൾ 6,80,680 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 6,95,509 ആയിരുന്നു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളവർ ഏഴു ലക്ഷത്തിൽ താഴെയായിട്ട് ഇതു രണ്ടാം ദിവസമാണ്. മൊത്തം കേസ് ലോഡിന്‍റെ 8.71 ശതമാനമാണ് ആക്റ്റിവ് കേസുകൾ. വെള്ളിയാഴ്ച 12.69 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 184 പേരും പശ്ചിമ ബംഗാളിൽ 60 പേരും ഛത്തിസ്ഗഡിൽ 58 പേരും കർണാടകയിൽ 51 പേരും യുപിയിൽ 40 പേരും തമിഴ്നാട്ടിൽ 33 പേരും ഡൽഹിയിലും കേരളത്തിലും 26 പേർ വീതവും പേരുടെ കൊവിഡ് മരണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 43,015 ആയിട്ടുണ്ട്. തമിഴ്നാട്ടിൽ 10,858, കർണാടകയിൽ 10,821, യുപിയിൽ 6,830, ആന്ധ്രയിൽ 6,544, പശ്ചിമ ബംഗാളിൽ 6,368, ഡൽഹിയിൽ 6,189 എന്നിങ്ങനെയാണ് ഇതുവരെയുള്ള കൊവിഡ് മരണം.


വാർത്തകൾ

Sign up for Newsletter



top