26
November 2020 - 10:55 pm IST

Download Our Mobile App

Flash News
Archives

World

trump

ട്രംപ്- ബൈഡൻ സംവാദം കണ്ടത് ആറു കോടിയിലേറെ പേർ

Published:24 October 2020

ഒന്നാം സംവാദത്തിലേതിനെക്കാൾ ഒരു കോടിയോളം പേരുടെ കുറവാണ് സംവാദം കണ്ടവരിൽ. നാഷ് വില്ലെയിലെ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിലായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സംവാദം.

ലോസ്ആഞ്ചലസ്: നവംബർ മൂന്നിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള അവസാന സംവാദം വിവിധ നെറ്റ് വർക്കുകളിലൂടെ വീക്ഷിച്ചത് 6.30 കോടി ആളുകൾ. ഒന്നാം സംവാദത്തിലേതിനെക്കാൾ ഒരു കോടിയോളം പേരുടെ കുറവാണ് സംവാദം കണ്ടവരിൽ. നാഷ് വില്ലെയിലെ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിലായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സംവാദം.

ഇരു കൂട്ടരും കൊണ്ടും കൊടുത്തും നിലപാടുകൾ വ്യക്തമാക്കിയ സംവാദത്തിൽ പ്രധാനമായും കടന്നുവന്നത് കൊവിഡും ആരോഗ്യ രംഗവുമാണ്. ബൈഡന്‍റെ മകന്‍റെ ബിസിനസും ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ട സം​​വാ​​ദ​​ത്തി​​ൽ ചൂടേറിയ തർക്കത്തിനു വഴിവച്ചു. ഇ​​മി​​ഗ്രേ​​ഷ​​ൻ, വ​​ർ​​ണ വി​​വേ​​ച​​നം, കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലെ റി​​പ്പ​​ബ്ലി​​ക്ക​​ൻ, ഡെ​​മൊ​​ക്ര​​റ്റി​​ക് ന​​യ​​ങ്ങ​​ളും വാ​​ക്പോ​​രാ​​ട്ട​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കി​​.

 കൊ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്സി​​ൻ ത​​യാ​​റാ​​യെ​​ന്നും ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ അ​​തു സൈ​​ന്യം വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അവകാശപ്പെട്ടു. അ​​മെ​​രി​​ക്ക​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കൊ​​വി​​ഡ് പ്ര​​തി​​രോ​​ധം പൊ​​ളി​​ഞ്ഞെ​​ന്നും ക​​റു​​ത്ത ശൈ​​ത്യ​​കാ​​ല​​ത്തേ​​ക്കാ​​ണ് യു​​എ​​സ് ക​​ട​​ക്കു​​ന്നതെന്നുമായിരുന്നു ഡെമൊക്രറ്റിക് സ്ഥാനാർഥിയായ മുൻ യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിലപാട്. ​​

 ലോ​​ക​​വ്യാ​​പ​​ക പ്ര​​ശ്ന​​മാ​​ണ് കൊ​​റോ​​ണ​​യെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു. "" ന​​മു​​ക്കു വാ​​ക്സി​​നു​​ണ്ട്. അ​​തു വ​​രു​​ന്നു. അ​​തു ത​​യാ​​റാ​​യി. ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ പോ​​കു​​ക​​യാ​​ണ്. അ​​തു ഗു​​ണം ചെ​​യ്യും''- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ജോ​​ൺ​​സ​​ൻ ആ​​ൻ​​ഡ് ജോ​​ൺ​​സ​​ൻ, മോ​​ഡേ​​ണ, ഫൈ​​സ​​ർ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ൾ ഈ ​​രം​​ഗ​​ത്ത് സ്തു​​ത്യ​​ർ​​ഹ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണു കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം.

യൂ​​റോ​​പ്പി​​ല​​ട​​ക്കം മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന വാ​​ക്സി​​ൻ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​യി യു​​എ​​സ് വ​​ള​​രെ​​യ​​ടു​​ത്തു സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നും ട്രം​​പ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു. വാ​​ക്സി​​ൻ സം​​ബ​​ന്ധി​​ച്ച് താ​​ൻ പ​​റ​​ഞ്ഞ സ​​മ​​യ​​പ​​രി​​ധി ഏ​​താ​​ണ്ട് കൃ​​ത്യ​​മാ​​ണെ​​ന്നും ട്രം​​പ്. ത​​ന്‍റെ ജ​​ന​​റ​​ൽ​​മാ​​ർ വാ​​ക്സി​​ൻ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്- അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു.

എ​​ന്നാ​​ൽ, ട്രം​​പി​​ന്‍റെ ന​​യം മൂ​​ലം രാ​​ജ്യ​​ത്ത് വ​​ലി​​യ തോ​​തി​​ൽ ആ​​ളു​​ക​​ൾ മ​​രി​​ച്ചു​​വെ​​ന്ന് ബൈ​​ഡ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി. ക​​റു​​ത്ത ശൈ​​ത്യ​​കാ​​ല​​മാ​​ണു വ​​രു​​ന്ന​​ത്. ട്രം​​പി​​നു വ്യ​​ക്ത​​മാ​​യ പ​​ദ്ധ​​തി​​യി​​ല്ല. ഭൂ​​രി​​ഭാ​​ഗം അ​​മെ​​രി​​ക്ക​​ക്കാ​​ർ​​ക്കും വാ​​ക്സി​​ൻ കി​​ട്ടാ​​ൻ അ​​ടു​​ത്ത വ​​ർ​​ഷം പ​​കു​​തി​​യോ​​ള​​മാ​​വും- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കൊ​​വി​​ഡി​​നെ അ​​മെ​​രി​​ക്ക നി​​യ​​ന്ത്രി​​ച്ചു ക​​ഴി​​ഞ്ഞു എ​​ന്ന അ​​വ​​കാ​​ശ​​വാ​​ദം ട്രം​​പ് ആ​​വ​​ർ​​ത്തി​​ച്ചു. യു​​എ​​സി​​ൽ കേ​​സു​​ക​​ളു​​ടെ പ്ര​​തി​​ദി​​ന വ​​ർ​​ധ​​ന വീ​​ണ്ടും ഉ​​യ​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ​​യാ​​ണി​​ത്. ദി​​വ​​സം അ​​റു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം പു​​തി​​യ കേ​​സു​​ക​​ൾ ഇ​​പ്പോ​​ൾ യു​​എ​​സി​​ൽ റി​​പ്പോ​​ർ​​ട്ടു ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

 ക​​റു​​ത്ത ശൈ​​ത്യ​​കാ​​ല​​മൊ​​ന്നും ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ നീ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. രോ​​ഗ​​ത്തെ ന​​മ്മ​​ൾ പ​​ഠി​​ച്ചി​​രി​​ക്കു​​ന്നു, മ​​ന​​സി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്നു. തു​​ട​​ക്ക​​ത്തി​​ൽ അ​​തി​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു പ്ര​​ശ്നം. ആ​​ദ്യം ചൈ​​ന​​യി​​ൽ നി​​ന്നും പി​​ന്നീ​​ട് യൂ​​റോ​​പ്പി​​ൽ നി​​ന്നും ആ​​ളു​​ക​​ൾ വ​​രു​​ന്ന​​ത് താ​​ൻ ത​​ട​​ഞ്ഞു​​വെ​​ന്നും ചൈ​​ന​​ക്കെ​​തി​​രാ​​യ നീ​​ക്ക​​ത്തെ ബൈ​​ഡ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി​​യെ​​ന്നും ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. താ​​ൻ ചൈ​​നോ​​ഫോ​​ബി​​ക് ആ​​ണെ​​ന്നാ​​ണ് ബൈ​​ഡ​​ൻ പ​​റ​​ഞ്ഞ​​തെ​​ന്നും അ​​ദ്ദേ​​ഹം.

ട്രം​​പ് ചൈ​​നോ​​ഫോ​​ബി​​ക് ത​​ന്നെ​​യാ​​ണെ​​ന്ന് ബൈ​​ഡ​​ൻ തി​​രി​​ച്ച​​ടി​​ച്ചു. പ​​ക്ഷേ, അ​​ത് ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള​​വ​​രെ നേ​​ര​​ത്തേ ത​​ട​​ഞ്ഞ​​തു കൊ​​ണ്ട​​ല്ല, നാ​​ൽ​​പ്പ​​തു രാ​​ജ്യ​​ങ്ങ​​ൾ അ​​തു ചെ​​യ്ത ശേ​​ഷം മാ​​ത്രം ചെ​​യ്ത​​തു കൊ​​ണ്ടാ​​ണ്. വു​​ഹാ​​നി​​ൽ എ​​ന്തു സം​​ഭ​​വി​​ക്കു​​ന്നു എ​​ന്ന​​റി​​യാ​​ൻ യു​​എ​​സി​​നു ക​​ഴി​​യാ​​തെ​​പോ​​യ​​തും ട്രം​​പി​​ന്‍റെ പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന് ബൈ​​ഡ​​ൻ. ജ​​നു​​വ​​രി​​യി​​ൽ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ വാ​​ഴ്ത്തി​​പ്പാ​​ടു​​ക​​യാ​​യി​​രു​​ന്നു ട്രം​​പ്. താ​​നും ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റും സു​​താ​​ര്യ​​ത​​യു​​ള്ള​​വ​​രാ​​ണെ​​ന്നും അ​​ദ്ദേ​​ഹ​​ത്തോ​​ടു ന​​ന്ദി​​യു​​ണ്ടെ​​ന്നു​​മ​​ല്ലേ അ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞ​​ത്- ബൈ​​ഡ​​ൻ ചോ​​ദി​​ച്ചു.

 ട്രം​​പി​​ന് ഒ​​ന്നും അ​​റി​​യി​​ല്ല, ഒ​​ന്നും ചെ​​യ്തി​​ല്ല. രോ​​ഗം മാ​​റി ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്നു വ​​ന്ന​​പ്പോ​​ൾ ആ​​രും ഭ​​യ​​ക്കേ​​ണ്ട എ​​ന്നാ​​ണു പ​​റ​​ഞ്ഞ​​ത്. ഇ​​പ്പോ​​ൾ വൈ​​റ​​സ് ഇ​​ല്ലാ​​താ​​വു​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ലോ​​ക​​ത്ത് ഗൗ​​ര​​വ​​ത്തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന ഒ​​രു ശാ​​സ്ത്ര​​ജ്ഞ​​നും ഉ​​ട​​ൻ കൊ​​വി​​ഡ് ഇ​​ല്ലാ​​താ​​കു​​മെ​​ന്നു പ​​റ​​യു​​ന്നി​​ല്ല. കൊ​​വി​​ഡു​​മാ​​യി ജീ​​വി​​ക്കാ​​ൻ രാ​​ജ്യം പ​​ഠി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത്. ന​​മു​​ക്കു വേ​​റെ വ​​ഴി​​യി​​ല്ല. ട്രം​​പി​​ന് വീ​​ട് അ​​ട​​ച്ചി​​രു​​ന്നാ​​ലും ജീ​​വി​​ക്കാം. ജ​​ന​​ങ്ങ​​ളു​​ടെ കാ​​ര്യം എ​​നി​​ക്ക​​റി​​യി​​ല്ല- ബൈ​​ഡ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

താ​​ൻ വൈ​​റ്റ്ഹൗ​​സി​​ൽ അ​​ട​​ച്ചി​​രി​​ക്കു​​ക​​യ​​ല്ലെ​​ന്നാ​​യി​​രു​​ന്നു അ​​തി​​നു ട്രം​​പി​​ന്‍റെ മ​​റു​​പ​​ടി. എ​​ല്ലാ യോ​​ഗ​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്നു, നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ളെ കാ​​ണു​​ന്നു. കൊ​​വി​​ഡ് എ​​ത്ര​​മാ​​ത്രം ഗൗ​​ര​​വ​​മു​​ള്ള​​താ​​ണെ​​ന്ന് അ​​വ​​രോ​​ടൊ​​ക്കെ ഞാ​​ൻ പ​​റ​​യു​​ന്നു​​ണ്ട്. എ​​നി​​ക്കു ത​​ന്നെ രോ​​ഗം വ​​ന്നു, അ​​തി​​ൽ നി​​ന്ന് ഏ​​റെ പ​​ഠി​​ച്ചു, വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്റ്റ​​ർ​​മാ​​ർ, മി​​ക​​ച്ച ആ​​ശു​​പ​​ത്രി​​ക​​ൾ- എ​​ല്ലാം ന​​മു​​ക്കു​​ണ്ട്. 99 ശ​​ത​​മാ​​നം പേ​​രും രോ​​ഗ​​മു​​ക്ത​​രാ​​വു​​ന്നു​​ണ്ട്. 99.9 ശ​​ത​​മാ​​നം യു​​വാ​​ക്ക​​ളും രോ​​ഗ​​മു​​ക്ത​​രാ​​വു​​ന്നു. രാ​​ജ്യം അ​​ട​​ച്ചി​​ടേ​​ണ്ട കാ​​ര്യ​​മൊ​​ന്നു​​മി​​ല്ല- ട്രം​​പ് വാ​​ദി​​ച്ചു.

 ആ​​ധു​​നി​​ക അ​​മെ​​രി​​ക്ക​​ൻ ച​​രി​​ത്ര​​ത്തി​​ൽ വ​​ർ​​ണ വി​​വേ​​ച​​നം കാ​​ണി​​ക്കു​​ന്ന​​തി​​ൽ ഏ​​റ്റ​​വും മു​​ൻ​​പ​​ന്തി​​യി​​ലു​​ള്ള പ്ര​​സി​​ഡ​​ന്‍റാ​​ണ് ട്രം​​പെ​​ന്ന് ബൈ​​ഡ​​ൻ ആ​​രോ​​പി​​ച്ചു. ഓ​​രോ വം​​ശീ​​യ പ്ര​​ശ്നം വ​​രു​​മ്പോ​​ഴും അ​​തി​​ൽ എ​​ണ്ണ​​യൊ​​ഴി​​ക്കു​​ക​​യാ​​ണ് പ്ര​​സി​​ഡ​​ന്‍റെ​​ന്ന് അ​​ദ്ദേ​​ഹം. ഏ​​ബ്ര​​ഹാം ലി​​ങ്ക​​ൺ ക​​ഴി​​ഞ്ഞാ​​ൽ ക​​റു​​ത്ത വം​​ശ​​ജ​​ർ​​ക്കു വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ല്ല കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്ത പ്ര​​സി​​ഡ​​ന്‍റ് താ​​നാ​​ണെ​​ന്നാ​​യി​​രു​​ന്നു ട്രം​​പി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.


വാർത്തകൾ

Sign up for Newslettertop