02
December 2020 - 4:56 am IST

Download Our Mobile App

Flash News
Archives

Kerala

Kerala

പ്രതിദിന വർധന: കേരളം വീണ്ടും ഒന്നാമത്

Published:24 October 2020

മഹാരാഷ്ട്രയിലെ പ്രതിദിന വർധന 7,347 ആയി കുറഞ്ഞു. 1.43 ലക്ഷം ആക്റ്റിവ് കേസുകളാണ് ഇപ്പോൾ മഹാരാഷ്ട്രയിലുള്ളത്. പുതിയ രോഗബാധിതരെക്കാൾ കൂടുതൽ പേർ ഒരു ദിവസം രോഗമുക്തി നേടുന്നതു തുടരുകയാണു മഹാരാഷ്ട്രയിൽ. 13,247 പേരാണ് ഇന്നലെ രോഗമുക്തരായത്.

ന്യൂഡൽഹി: കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്നലെ കേരളത്തിൽ സ്ഥിരീകരിച്ചത് 8,511 പുതിയ കേസുകളാണ്. ആക്റ്റിവ് കേസുകൾ 95,000 പിന്നിട്ടിട്ടുണ്ട് സംസ്ഥാനത്ത്. ഇതേസമയം, മഹാരാഷ്ട്രയിലെ പ്രതിദിന വർധന 7,347 ആയി കുറഞ്ഞു. 1.43 ലക്ഷം ആക്റ്റിവ് കേസുകളാണ് ഇപ്പോൾ മഹാരാഷ്ട്രയിലുള്ളത്. പുതിയ രോഗബാധിതരെക്കാൾ കൂടുതൽ പേർ ഒരു ദിവസം രോഗമുക്തി നേടുന്നതു തുടരുകയാണു മഹാരാഷ്ട്രയിൽ. 13,247 പേരാണ് ഇന്നലെ രോഗമുക്തരായത്.

കർണാടകയിൽ 5,356 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 8,749 പേർ അവിടെ ഇന്നലെ രോഗമുക്തരായിട്ടുമുണ്ട്. 1,08,356 പേർക്കാണ് ഇന്നലെ കർണാടകയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നല്ല തോതിൽ താഴ്ന്നിട്ടുണ്ട്. 89,483 പേരാണ് കർണാടകയിൽ ഇപ്പോൾ ചികിത്സയിലുള്ളത്; കേരളത്തെക്കാൾ കുറവ്. 64,789 സാംപിളുകൾ ഇന്നലെ പരിശോധിച്ച കേരളത്തിൽ 13 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോഴുള്ളത്.

തമിഴ്നാട്ടിൽ 33,000ൽ താഴെയാണ് ആക്റ്റിവ് കേസുകൾ. 3,057 പേർക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. 4,262 പേർ ഇന്നലെ രോഗമുക്തരാവുകയും ചെയ്തു. 81,472 സാംപിളുകൾ ഇന്നലെ തമിഴകത്തു പരിശോധിച്ചു.

ആന്ധ്രയിലും കേസുകൾ കുറയുകയാണ്. 80,238 സാംപിളുകൾ പരിശോധിച്ച ഇന്നലെ 3,765 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ എട്ടു ലക്ഷത്തിലെത്തിയ സംസ്ഥാനത്ത് അവസാന ലക്ഷം കേസുകൾ കണ്ടെത്തിയത് 23 ദിവസം കൊണ്ടാണ്. 31,721 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ ആന്ധ്രയിലുള്ളത്. പശ്ചിമ ബംഗാളിൽ 4,100ലേറെ പുതിയ രോഗബാധിതരെയാണു കണ്ടെത്തിയത്. ഉത്തർപ്രദേശിൽ 2,202 പേർക്കു കൂടി വൈറസ് ബാധിച്ചു.


വാർത്തകൾ

Sign up for Newsletter



top