02
December 2020 - 6:41 am IST

Download Our Mobile App

Flash News
Archives

World

trump1

ഇന്ത്യക്കെതിരായ നിലപാട് ട്രംപിന്‍റെ വോട്ടിനെ ബാധിക്കുമോ: യുഎസിൽ ചർച്ച

Published:24 October 2020

അമെരിക്ക എതിരാളികളായി കാണുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പമാണ് ട്രംപ് ഇന്ത്യയെയും ചേർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി എന്നിങ്ങനെയൊക്കെ സ്വയം വിശേഷിപ്പിച്ചിരുന്ന ട്രംപ് ഇന്ത്യൻ അമെരിക്കക്കാരിൽ സൃഷ്ടിച്ചെടുത്ത ഇമേജ് അവസാന നിമിഷം നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്ക റിപ്പബ്ലിക്കൻ ക്യാംപിൽ പോലുമുണ്ട്.

വാ​​ഷി​​ങ്ട​​ൺ: അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചത് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യൻ വംശജരുടെ വോട്ടുകളെ ബാധിക്കുമോ? യുഎസിൽ ഇതേക്കുറിച്ചുള്ള ചർച്ച സജീവമാണ്. അമെരിക്ക എതിരാളികളായി കാണുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പമാണ് ട്രംപ് ഇന്ത്യയെയും ചേർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി എന്നിങ്ങനെയൊക്കെ സ്വയം വിശേഷിപ്പിച്ചിരുന്ന ട്രംപ് ഇന്ത്യൻ അമെരിക്കക്കാരിൽ സൃഷ്ടിച്ചെടുത്ത ഇമേജ് അവസാന നിമിഷം നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്ക റിപ്പബ്ലിക്കൻ ക്യാംപിൽ പോലുമുണ്ട്. മറുവശത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് നിൽക്കുമ്പോൾ തന്നെയാണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ട്രംപ് ഒരു യാഥാർഥ്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ എന്ന വാദവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തുണ്ട്. അമെരിക്കയുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തരീക്ഷ മാലിന്യത്തിന്‍റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്നും അവർ. ഇതു ചൂണ്ടിക്കാട്ടുന്നതു കൊണ്ട് ഇന്ത്യയുമായുള്ള സൗഹൃദം മുറിയുന്നില്ലെന്നും ട്രംപ് അനുകൂലികൾ വാദിക്കുന്നു. എപ്പോഴും ഇന്ത്യയ്ക്കൊപ്പമാണ് പ്രസിഡന്‍റ് നിലകൊള്ളുന്നത്. ചില കാര്യങ്ങളിൽ രാഷ്ട്രങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണെന്നും ഇവർ വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ശക്തമായ വാദപ്രതിവാദമാണ് ഇതു സംബന്ധിച്ചു നടക്കുന്നത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ എതിരാളി ജോ ബൈഡനുമായുള്ള അവസാന സംവാദത്തിലാണ് ഇന്ത്യയെയും ചൈനയെയും റഷ്യയെയും കുറ്റപ്പെടുത്തിയുള്ള ട്രംപിന്‍റെ സ്വയം ന്യായീകരണമുണ്ടായത്. ഇ​​ന്ത്യ​​യും ചൈ​​ന​​യും റ​​ഷ്യ​​യും മ​​ലി​​ന വാ​​യു പ്ര​​ശ്ന​​ത്തി​​ൽ കാ​​ര്യ​​മാ​​യി ഒ​​ന്നും ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന് അദ്ദേഹം പറഞ്ഞു. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തി​​നി​​ടെയായിരുന്നു ഇത്. പാ​​രി​​സ് കാ​​ലാ​​വ​​സ്ഥാ ഉ​​ട​​മ്പ​​ടി​​യി​​ൽ നി​​ന്ന് യു​​എ​​സ് പി​​ന്മാ​​റാ​​നു​​ള്ള ത​​ന്‍റെ തീ​​രു​​മാ​​നം ന്യാ​​യീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു ട്രം​​പി​​ന്‍റെ വാദം.

" ചൈ​​ന​​യെ നോ​​ക്കൂ, അ​​തെ​​ത്ര മാ​​ത്രം മ​​ലി​​ന​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലേ​​ക്കു നോ​​ക്കൂ, അ​​വി​​ടു​​ത്തെ വാ​​യു എ​​ത്ര മ​​ലി​​ന​​മാ​​ണ്. ഏ​​റ്റ​​വും ന​​ല്ല അ​​ന്ത​​രീ​​ക്ഷ വാ​​യു ഉ​​ള്ള​​ത് യു​​എ​​സി​​ലാ​​ണ്. വ്യ​​വ​​സാ​​യി​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​മെ​​രി​​ക്ക ന​​ല്ല പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നു​​ണ്ട്''- ട്രം​​പ് പ​​റ​​ഞ്ഞു.

മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ബ​​രാ​​ക് ഒ​​ബാ​​മ 2015ൽ ​​ഒ​​പ്പു​​വ​​ച്ച പാ​​രി​​സ് കാ​​ലാ​​വ​​സ്ഥാ ഉ​​ട​​മ്പ​​ടി​​യി​​ൽ നി​​ന്ന് 2017ലാ​​ണ് യു​​എ​​സ് പി​​ന്മാ​​റി​​യ​​ത്. ഇ​​ന്ത്യ​​യും ചൈ​​ന​​യും പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​ണ് ഉ​​ട​​മ്പ​​ടി​​യു​​ടെ പ്ര​​യോ​​ജ​​ന​​മെ​​ന്നും യു​​എ​​സി​​ന് ഒ​​രു ഗു​​ണ​​വു​​മി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു അ​​ന്ന് ട്രം​​പി​​ന്‍റെ വാ​​ദം. ട്രി​​ല്യ​​ൺ ക​​ണ​​ക്കി​​നു ഡോ​​ള​​ർ ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തു​​കൊ​​ണ്ടാ​​ണ് താ​​ൻ ഉ​​ട​​മ്പ​​ടി​​യി​​ൽ നി​​ന്നു പി​​ന്മാ​​റി​​യ​​തെ​​ന്ന് സം​​വാ​​ദ​​ത്തി​​ൽ ട്രം​​പ് പ​​റ​​ഞ്ഞു. ഏ​​റ്റ​​വും ന​​ന്നാ​​യി പ​​രി​​സ്ഥി​​തി സം​​ര​​ക്ഷി​​ക്കു​​ന്ന യു​​എ​​സി​​നോ​​ടു​​ള്ള അ​​നീ​​തി​​യാ​​ണ് ഉ​​ട​​മ്പ​​ടി​​യി​​ലു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം.


വാർത്തകൾ

Sign up for Newslettertop