02
December 2020 - 6:19 am IST

Download Our Mobile App

Flash News
Archives

National

bihar

ഒരു കോടിയില്ല, പത്തു ലക്ഷം തൊഴിൽ തരാം: തേജസ്വി യാദവ്

Published:24 October 2020

ഒരു കോടി തൊഴിൽ എന്നൊക്കെ തനിക്കും വേണമെങ്കിൽ പറയാം. അങ്ങനെ പറയുന്നവർ അതു നടപ്പാക്കുന്നില്ല. അതിനുവേണ്ടിയല്ല അവർ അതു പറ‍യുന്നതും. നടക്കാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാൻ താനില്ലെന്നും തേജസ്വി. ഒരൊറ്റ ഘട്ടമായി 10 ലക്ഷം തൊഴിൽ അവസരങ്ങളുണ്ടാക്കുന്ന രാജ്യത്തെ ആദ്യ സംഭവമാകും ഇതെന്നും അദ്ദേഹം.

പാറ്റ്ന: എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന എൻഡിഎയുടെ വാഗ്ദാനം ചൂടേറിയ ചർച്ചാവിഷയമായി നിൽക്കെ, പ്രതിപക്ഷ സഖ്യത്തിലെ മുഖ്യകക്ഷിയായ ആർജെഡിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പുറത്തിറക്കി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണിത്. താൻ ഒരു കോടി തൊഴിൽ അവസരങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു.

പത്തു ലക്ഷം പുതിയ തൊഴിൽ അവസരങ്ങളുണ്ടാക്കാം. അതു വെറുതേ പറയുന്നതല്ല. യാഥാർഥ്യമാക്കാനാണ്. പ്രതിപക്ഷത്തിന്‍റെ സർക്കാരുണ്ടായാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അതിനുള്ള നടപടികളെടുക്കും- തേജസ്വി പറഞ്ഞു. ഒരു കോടി തൊഴിൽ എന്നൊക്കെ തനിക്കും വേണമെങ്കിൽ പറയാം. അങ്ങനെ പറയുന്നവർ അതു നടപ്പാക്കുന്നില്ല. അതിനുവേണ്ടിയല്ല അവർ അതു പറ‍യുന്നതും. നടക്കാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാൻ താനില്ലെന്നും തേജസ്വി. ഒരൊറ്റ ഘട്ടമായി 10 ലക്ഷം തൊഴിൽ അവസരങ്ങളുണ്ടാക്കുന്ന രാജ്യത്തെ ആദ്യ സംഭവമാകും ഇതെന്നും അദ്ദേഹം.

സംസ്ഥാനത്ത് സർക്കാർ ജോലികളിൽ പത്തു ലക്ഷത്തോളം പേരുടെ ഒഴിവുണ്ട്. അതു നികത്തുമെന്നാണ് തേജസ്വി പറയുന്നത്. എവിടെ നിന്ന് നിങ്ങൾ തൊഴിലുണ്ടാക്കും എന്ന് ആരും ചോദിക്കേണ്ട. സർക്കാർ ജോലികളാണ് ഞാൻ വാഗ്ദാനം ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കിയാൽ ബിഹാറിലെക്കാൾ കൂടുതൽ പൊലീസുകാർ ക്രമസമാധാന പാലനത്തിന് മണിപ്പുരിൽ പോലുമുണ്ട്. അധ്യാപകർ, എൻജിനീയർമാർ, ഡോക്റ്റർമാർ, നഴ്സുമാർ, ലാബ് ടെക്നിഷ്യൻമാർ... എല്ലാ മേഖലയിലും ജീവനക്കാർ കുറവാണു ബിഹാറിൽ. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കുകയാണു ചെയ്യുക. ഇതിൽ ആർക്കും സംശയം വേണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ബിജെപി 19 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചപ്പോൾ ആരാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നായിരുന്നു തേജസ്വിയുടെ മറുചോദ്യം. ബിജെപിക്കുള്ളത് നിതീഷ് കുമാറാണ്. അദ്ദേഹത്തിന് തൊഴിൽ നൽകാൻ കഴിയുമോ? പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാനാവില്ലെന്ന് അദ്ദേഹം സ്വയം പറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മയ്ക്കു മുന്നിൽ കീഴടങ്ങിക്കഴിഞ്ഞതാണു നിതീഷ് കുമാർ- തേജസ്വി ആരോപിച്ചു.

ഈ മാസം 28നാണ് ബിഹാറിൽ ആദ്യ ഘട്ടം വോട്ടെടുപ്പ്. നവംബർ മൂന്ന്, നവംബർ ഏഴ് തീയതികളിൽ രണ്ടും മൂന്നും ഘട്ടങ്ങൾ. നവംബർ പത്തിനു വോട്ടെണ്ണൽ.


വാർത്തകൾ

Sign up for Newsletter



top