02
December 2020 - 6:16 am IST

Download Our Mobile App

Flash News
Archives

Bollywood

varun

കൈ നിറയെ ചിത്രങ്ങളുമായി വരുണ്‍ ധവാന്‍

Published:24 October 2020

താരം  നായകനായി   എത്തുന്ന   നാല്  ചിത്രങ്ങള്‍   ആണ്  ഇപ്പോള്‍  അണിയറയില്‍  ഒരുങ്ങുന്നത്. അനില്‍  കപൂറും  നീതും  സിങ്ങും    പ്രധാന  കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്ന കോമഡി   ചിത്രത്തിലാണ്   ആദ്യം   വരുണ്‍  അഭിനയിക്കുക. 

ബോളിവുഡിലെ   ഏറ്റവും  ശ്രദ്ധേയനായ   യുവതാരമാണ്   വരുണ്‍   ധവാന്‍. സ്റ്റുണ്ടന്‍റ്  ഓഫ്  ദി  ഇയര്‍   എന്ന   ചിത്രത്തിലൂടെ   ബോളിവുഡില്‍  അരങ്ങേറ്റം  കുറിച്ച   ഒരുപിടി   താരങ്ങളില്‍   ഏറ്റവും  മുന്നിലാണ്   വരുണ്‍  ധവാന്‍റെ  സ്ഥാനം.  സ്ട്രീറ്റ്  ഡാന്‍സര്‍  എന്ന  ചിത്രമാണ്    ഈ  വര്‍ഷം   വരുണ്‍  നായകനായി  തീയേറ്ററില്‍   എത്തിയ  ഏക  ചിത്രം.   മറ്റൊരു   ബിഗ്  ബഡ്ജറ്റ്  ചിത്രമായ   കൂലി  നമ്പര്‍  ഒണ്‍   കോവിഡിനെ  തുടര്‍ന്നു   റിലീസ്  നീട്ടി വച്ചിരിക്കുകയാണ്.   

എന്നാല്‍  താരം  നായകനായി   എത്തുന്ന   നാല്  ചിത്രങ്ങള്‍   ആണ്  ഇപ്പോള്‍  അണിയറയില്‍  ഒരുങ്ങുന്നത്. അനില്‍  കപൂറും  നീതും  സിങ്ങും    പ്രധാന  കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്ന കോമഡി   ചിത്രത്തിലാണ്   ആദ്യം   വരുണ്‍  അഭിനയിക്കുക.  ഇപ്പോള്‍    ഗോവയില്‍  കുടുംബത്തോടൊപ്പം  അവധി  ആഘോഷിക്കുന്ന   വരുണ്‍   നവംബര്‍    മധ്യത്തോടെ   ഈ   ചിത്രത്തില്‍  അഭിനയിച്ചു  തുടങ്ങും. രാജ്  മേത്തയാണ്   ഈ   ചിത്രം     സംവിധാനം  ചെയ്യുന്നത്.

ഈ  ചിത്രത്തില്‍  വരുണ്‍  ധവാന്‍റെ  നായികയാകുന്നത്  കൈറ  അധ്വാനിയാണ്. ജഗ് ജഗ്  ജിയോ   എന്നു  പേരിട്ടിരിക്കുന്ന    ഈ    ചിത്രത്തിന്‍റെ  ലൊക്കേഷന്‍  ചണ്ഡിഗണ്ട്  ആണ്.    ഒരു  എന്‍.ആര്‍.ഐ  യുവായിട്ടാണ്    വരുണ്‍  ചിത്രത്തിലെത്തുന്നത്. ഈ   ചിത്രത്തിനു   ശേഷം   'ഭേദിയ' എന്ന  ഹോറര്‍  കോമഡി  ചിത്രത്തിലാണ്     വരുണ്‍  ജോയിന്‍  ചെയ്യുന്നത്. അമര്‍  കൌശിക്   സംവിധാനം   ചെയുന്ന      ചിത്രത്തില്‍  ശ്രദ്ധ   കപൂര്‍  ആണ്  നായികയായി  എത്തുന്നത്.

2021  ലാണ്   ഭേദിയയുടെ  ചിത്രീകരണം  ആരംഭിക്കുന്നത്. അതിനു  ശേഷം  സംഘി എന്ന     ചിത്രത്തിലാണ് വരുണ്‍  അഭിനയിക്കുന്നത്. സാജിത് നാദിയധ്വല  സംവിധാനം   ചെയ്യുന്ന    ചിത്രത്തിനു   തിരക്കഥ   ഒരുക്കുന്നത്  രാജ്  അറോറയാണ്. ആക്ഷന്‍  കോമഡി   വിഭാഗത്തില്‍പ്പെടുന്ന   ചിത്രം  2021  അവസാനത്തോടെ   ചിത്രീകരണം  ആരംഭിക്കും. 

അന്ധാദുന്‍  എന്ന  ചിത്രത്തിന്‍റെ    സംവിധായകന്‍   ശ്രീറാം  രാഘവന്‍  സംവിധാനം   ചെയ്യുന്ന   ചിത്രത്തിലും   വരുണ്‍  അഭിനയിക്കുന്നുണ്ട്.  1971  ലെ   ഇന്ത്യ - പാകിസ്ഥാന്‍  യുദ്ധത്തില്‍  ജീവന്‍  വെടിഞ്ഞ   പരമ  വീര  ചക്ര    ജേതാവായ   അരുണ്‍ ഖേധാര്‍പാലിന്റെ(Arun Khetarpal )    ജീവിതത്തെ  ആസ്പദമാക്കിയാണ്   ചിത്രം ഒരുങ്ങുന്നത്.   


വാർത്തകൾ

Sign up for Newsletter



top