02
December 2020 - 5:26 am IST

Download Our Mobile App

Flash News
Archives

Kollywood

miss-india-trailer

ബിസിനസുകാരിയായി കീർത്തി സുരേഷ്, മിസ് ഇന്ത്യ ട്രെയ്‌ലർ

Published:24 October 2020

നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടു. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുക.

കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മിസ് ഇന്ത്യ ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടു. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുക. ബിസിനസുകാരിയാവാൻ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മിസ് ഇന്ത്യ എന്ന പേരിലെ ചായക്കട ഉടമയായാണ് കീർത്തി എത്തുന്നത്.

പുലിമുരുകനിലെ ഡാഡി ​ഗിരിജയായി തിളങ്ങിയ ജ​ഗപതി ബാബുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരേന്ദ്ര നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് തമൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top