02
December 2020 - 6:48 am IST

Download Our Mobile App

Flash News
Archives

Bollywood

mahesh-bhatt

മഹേഷ് ഭട്ട് ബോളിവുഡിലെ ഡോൺ, ആരോപണവുമായി ബന്ധു

Published:24 October 2020

മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സംഭവം വിവാദമായതോടെ ലുവീനയ്;ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംവിധായകൻ.

സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായി ലുവിയേന ലോധ. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സംഭവം വിവാദമായതോടെ ലുവീനയ്;ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംവിധായകൻ. മഹേഷിന്‍റെ അനന്തിരവൻ സുമിത്തിന്‍റെ ഭാര്യയാണ് ലുവീന. ബോളിവുഡിലെ നടന്മാർക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത് എന്നാണ് ഇവർ പറഞ്ഞത്.

ഇതേക്കുറിച്ച് മഹേഷിന് അറിയാമെന്നും എന്നാൽ താൻ വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഭട്ട് കുടുംബം തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ലുവീന കൂട്ടിച്ചേർത്തു. ഇന്‍റസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്‍റെ നിയമത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.

ജോലി നഷ്ടപ്പെടുത്തി നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് തകർത്തത്. ഒരു ഫോൺ കോളിൽ ജോലി പോകും. അദ്ദേഹത്തിനെതിരെ ഞാനൊരു കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ എന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി എന്നെ പുറത്താക്കാൻ ശ്രമിച്ചു. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ എടുക്കുന്നത് എന്നാണ് ലുവീന പറയുന്നത്. നാളെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന് പിന്നിൽ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹിൽ സെഹ്ഗാൽ, കുംകും സഹ്ഗാൽ എന്നിവരാണെന്നും അവർ വ്യക്തമാക്കി.

 

 
 
 
 
 
 
 
 
 
 
 
 
 

I m being harrased by Mahesh Bhatt & family. Pls support.

A post shared by Actor | Luviena Lodh (@luvienalodh) on


വാർത്തകൾ

Sign up for Newsletter



top