02
December 2020 - 6:34 am IST

Download Our Mobile App

Flash News
Archives

Mollywood

kani

എന്‍റെ നിലപാടുകൾക്ക് വിരുദ്ധം; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കനി കുസൃതി

Published:24 October 2020

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്‍റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായ് സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി.

തന്‍റെ പേരിൽ വസ്തുതാപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി കനി കുസൃതി. സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്‍റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായ് സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി.

ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്‍റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്‍റെ നിലപാടുകൾക്ക് വിരുദ്ധമായ് എന്‍റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ് എന്ന് കനി ഫെയ്സ്ബുക്കിൽ കുറിച്ചു. 


വാർത്തകൾ

Sign up for Newsletter



top