02
December 2020 - 6:09 am IST

Download Our Mobile App

Flash News
Archives

Kollywood

saipallavi.jpg

പിള്ളേരുടെ കൈയിൽ മൈലാഞ്ചിയിട്ട് സായ് പല്ലവി; പ്രശംസിച്ച് താരങ്ങളും

Published:24 October 2020

ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയിലാണ് താരം കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിച്ചത്. പുതിയ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഉത്തർപ്രദേശിലെ പിപ്രിയിലാണ് താരം ഇപ്പോൾ.

ആരാധകരോടുള്ള പെരുമാറ്റത്തിലൂടെ കൈയടി നേടാറുള്ള താരമാണ് സായ് പല്ലവി. ഇപ്പോൾ ഇതാ ഉത്തർപ്രദേശിലെ കുഞ്ഞുങ്ങളുടെ കൈയിൽ മൈലാഞ്ചിയിട്ട് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയിലാണ് താരം കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിച്ചത്. പുതിയ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഉത്തർപ്രദേശിലെ പിപ്രിയിലാണ് താരം ഇപ്പോൾ.

കൈയിൽ മൈലാഞ്ചി തേച്ച് ചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. ഹാപ്പി ക്ലൈൻസ്, പിപ്രി പിള്ളാസ് എന്ന അടിക്കുറിപ്പിലാണ് സായ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരിദാർ ധരിച്ച് ഒരു കുഞ്ഞിന് മൈലാഞ്ചിയിടുന്നതിന്‍റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. സോ ക്യൂട്ട് എന്നായിരുന്നു സമാന്തയുടെ കമന്‍റ്. നീ വളരെ പ്രിയങ്കരിയാണ് എന്നാണ് അനുപമ പരമേശ്വരൻ കുറിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Happy ClientsPipri Pillas

A post shared by Sai Pallavi (@saipallavi.senthamarai) on


വാർത്തകൾ

Sign up for Newsletter



top