02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Cricket

ipl

ഐപിഎൽ മാച്ച് 42: കിംഗ്സ് ഇലവൻ ബാറ്റിംഗ് തിരഞ്ഞെടുത്തു 

Published:24 October 2020

ഹൈദരാബാദിൽ ഷഹബാസ് നദീമിനു പകരം ഖലീൽ അഹ്മദ് കളിക്കും.പോയിൻ്റ് പട്ടികയിൽ സൺറൈസേഴ്സ് അഞ്ചാമതും കിംഗ്സ് ഇലവൻ ആറാമതുമാണ്. ഇരു ടീമുകളും 10 വീതം മത്സരങ്ങൾ കളിച്ചപ്പോൾ 4 മത്സരങ്ങൾ വീതം വിജയിച്ചു. 8 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ വിജയിച്ച് തുടങ്ങിയ പഞ്ചാബ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത സൺറൈസേഴ്സും ആത്മവിശ്വാസത്തിലാണ്.


ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 42ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പഞ്ചാബിൽ മായങ്ക് അഗർവാളിനു പകരം മൻദീപ് സിംഗും ജിമ്മി നീഷമിനു പകരം ക്രിസ് ജോർഡാനും കളിക്കും.

ഹൈദരാബാദിൽ ഷഹബാസ് നദീമിനു പകരം ഖലീൽ അഹ്മദ് കളിക്കും.പോയിൻ്റ് പട്ടികയിൽ സൺറൈസേഴ്സ് അഞ്ചാമതും കിംഗ്സ് ഇലവൻ ആറാമതുമാണ്. ഇരു ടീമുകളും 10 വീതം മത്സരങ്ങൾ കളിച്ചപ്പോൾ 4 മത്സരങ്ങൾ വീതം വിജയിച്ചു. 8 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ വിജയിച്ച് തുടങ്ങിയ പഞ്ചാബ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത സൺറൈസേഴ്സും ആത്മവിശ്വാസത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top