02
December 2020 - 5:29 am IST

Download Our Mobile App

Flash News
Archives

Special

സ്‌കില്‍മാപിനു പുതിയ ലോക റിക്കാര്‍ഡ്

Published:25 October 2020

ഇന്ത്യയുടെ പുനര്‍നിര്‍മ്മാണം'' എന്ന വിഷയത്തില്‍ 24- മണിക്കൂര്‍
തുടര്‍ച്ചയായുള്ള സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍

കോര്‍പ്പറേറ്റ് പരിശീലനത്തിന്റെയും നൈപുണ്യ അധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെയും അമരക്കാരായ സ്‌കില്‍മാപ്പ്, '' ഇന്ത്യയുടെ പുനര്‍നിര്‍മ്മാണം' എന്ന വിഷയത്തില്‍ 24 മണിക്കൂര്‍ നിര്‍ത്താതെയുള്ള വെര്‍ച്വല്‍ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ സംഘടിപ്പിച്ചതിന്  പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മീഡിയ വേവ്‌സ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം എന്നിവയുമായി സഹകരിച്ചാണ് ''വി ഷാല്‍ ഓവര്‍കം'' എന്ന പരിപാടി സംഘടിപ്പിച്ചത്. എസ്സാര്‍ മീഡിയ യൂട്യൂബ് ചാനലില്‍ 24 മണിക്കൂര്‍ നിര്‍ത്താതെയുള്ള കാമ്പെയ്ന്‍ സ്ട്രീം ചെയ്തു.

യു ആര്‍ എഫ് ലോക റെക്കോര്‍ഡ് ഹൈബി ഈഡന്‍ എം പി, സ്‌കില്‍മാപ് എം ഡി ജോണി ജോസഫിനു കൈമാറി. സ്‌കില്‍ മാപ് സി ഇ ഒ തസ്വീര്‍ എം സലിം, സ്‌കില്‍മാപ് അസോസിയേറ്റ് ഡയറക്ടര്‍ ജോമേറ്റ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ലോക റെക്കോര്‍ഡ് ഇവന്റ് രൂപകല്‍പ്പന ചെയ്തതും ക്യൂറേറ്റ് ചെയ്യുകയും ചെയ്തത് സ്‌കില്‍മാപ് സി ഇ ഒ തസ്വീര്‍ എം സലിം ആണ്. ''റീബില്‍ഡിംഗ് ഇന്ത്യ'' പോസ്റ്റ് പാന്‍ഡെമിക് എന്ന വിഷയത്തില്‍ 71 പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടത്തി.

''ഈ മഹാമാരിയുടെ സമയം സ്‌കില്‍മാപ്പ് ലോകമെമ്പാടുമുള്ള പ്രഭാഷകരെ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്: നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തമായി പുനര്‍നിര്‍മ്മിക്കുന്നതിനും പോരാടുന്നതിനും ധൈര്യം ഉയര്‍ത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനും ജയിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഈ ഉദ്യമം.'' ലോക റെക്കോര്‍ഡ് പ്രോഗ്രാമിന്റെ ചീഫ് ഓര്‍ഗനൈസര്‍ തസ്വീര്‍ പറഞ്ഞു.

ശിവ ഖേര, ഡോ. ജഗത് ഷാ, കമാന്‍ഡര്‍ അഭിലാഷ് ടോമി, സന്തോഷ് നായര്‍ എന്നിവരുള്‍പ്പെടെ മുഖ്യപ്രഭാഷകര്‍ റീബില്‍ഡ് ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിച്ചു. ഡോ. ഹരി എപ്പനപ്പള്ളി, യു എസ് എയില്‍ നിന്നുള്ള ഡോ. സ്വാമി ചക്രധര്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ഡോ. റൂബി, യു കെയില്‍ നിന്നുള്ള പാരിന്‍ സോമാനി, യു എ ഇയില്‍ നിന്നുള്ള റോജിന്‍, ഒമാനില്‍ നിന്നുള്ള രശ്മി സഹായ്, ഷഫീന, ദുബായില്‍ നിന്നുള്ള സിയാദ് അസീസ് എന്നിവരാണ് പ്രധാന സെഷനുകള്‍ നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള സോഫിയ എം ജോയും പ്രസാദ് ജോഷിയും ആംഗ്യഭാഷയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ''ഈ മഹാമാരിയുടെ സമയത്ത് പോരാടുന്നതിന് ഈ കാമ്പെയ്ന്‍ എല്ലാവരേയും പ്രചോദിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു''വെന്ന് സ്‌കില്‍മാപ്പ് എം ഡി ജോണി ജോസഫ് പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍:-
യു ആര്‍ എഫ് ലോക റെക്കോര്‍ഡ് ഹൈബി ഈഡന്‍ എം പി, സ്‌കില്‍മാപ് എം ഡി ജോണി ജോസഫിനു കൈമാറുന്നു. സ്‌കില്‍മാപ് സി ഇ ഒ തസ്വീര്‍ എം സലിം, അസോസിയേറ്റ് ഡയറക്ടര്‍ ജോമേറ്റ് ജോണ്‍ എന്നിവര്‍ സമീപം


വാർത്തകൾ

Sign up for Newsletter



top