02
December 2020 - 6:15 am IST

Download Our Mobile App

Flash News
Archives

World

US Covid Cases, Covid 19, America Covid Cases

കൊവിഡ്: റെക്കോഡിട്ട് അമെരിക്ക, ഒരു ദിവസം 83,000 കേസുകൾ

Published:25 October 2020

ഒരു ദിവസത്തിനിടെ 83,000 പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ, രാജ്യത്തെ മരണസംഖ്യ 2.23 ലക്ഷം പിന്നിട്ടിട്ടുമുണ്ട്

ന്യൂയോർക്ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ അമെരിക്കയിൽ കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ റെക്കോഡ്. ഒരു ദിവസത്തിനിടെ 83,000 പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ, രാജ്യത്തെ മരണസംഖ്യ 2.23 ലക്ഷം പിന്നിട്ടിട്ടുമുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം 2,23,995 മരണമാണ് ഇതുവരെ യുഎസിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാജ്യത്തു സ്ഥിരീകരിച്ചത് 83,757 പുതിയ കേസുകൾ. ജൂലൈ 16ന് 77,362 പേർക്കു രോഗം കണ്ടെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. 

അമെരിക്കയുടെ എല്ലാ ഭാഗത്തും രോഗവ്യാപനം ഏറുകയാണ്. ചില മേഖലകളിൽ ആശുപത്രികൾ നിറഞ്ഞുകഴിഞ്ഞു. ആരോഗ്യ മേഖല സമ്മർദത്തിലേക്കു നീങ്ങുന്നുവെന്നാണു റിപ്പോർട്ടുകൾ. പുതിയ കേസുകളുടെ പ്രതിവാര ശരാശരി വ്യാഴാഴ്ച 61,000ൽ ഏറെയായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് 44,647 ആയിരുന്നു പ്രതിവാര ശരാശരി. ഫ്ലോറിഡ, ടെക്സാസ്, അരിസോണ, കാലിഫോർണിയ തുടങ്ങിയ മേഖലകളിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന ജൂലൈ 22ന് 67,293ൽ എത്തിയതാണ് യുഎസിലെ ഏറ്റവും ഉയർന്ന പ്രതിവാര ശരാശരി. ഇതും വൈകാതെ മറികടക്കും അമെരിക്ക എന്നാണു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.

യൂറോപ്പിലും രോഗവ്യാപനം ഏറുകയാണ്. റോമിലും പാരിസിലും മറ്റു പല വൻ നഗരങ്ങളിലും രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top