02
December 2020 - 6:50 am IST

Download Our Mobile App

Flash News
Archives

Mollywood

Kerala State Film Academy, Fellowship 2020, Kurian K Thomas

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഗവേഷണ ഫെലോഷിപ്പ് 2020 : കുര്യൻ കെ തോമസിൻ്റെ  മലയാള ചലച്ചിത്ര സാഹിത്യം തിരഞ്ഞെടുക്കപ്പെട്ടു

Published:25 October 2020

മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചലച്ചിത്ര ഗ്രന്ഥങ്ങളുടെ പുസ്തകസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, വിശകലനം, ഗ്രന്ഥസൂചി നിർമ്മാണം ഇവയുടെ അടിസ്ഥാനത്തിൽ മലയാള ചലച്ചിത്ര സാഹിത്യത്തിലെ  പൊതുപ്രവണതകളുടെ കണ്ടെത്തലാണ്  പഠനത്തിൻറെ ഉദ്ദേശം.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2020 ലെ ഗവേഷണ ഫെലോഷിപ്പിന് (50,000 രൂപ) എഴുത്തുകാരനും മഹാത്മാഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം റിട്ട ഡയറക്ടറുമായ കുര്യൻ കെ തോമസിന്റെ  മലയാള ചലച്ചിത്ര സാഹിത്യം: ഗ്രന്ഥസൂചിയും ബിബ്ലിയോമെട്രിക് പഠനവും എന്ന പഠന നിർദ്ദേശവും തെരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചലച്ചിത്ര ഗ്രന്ഥങ്ങളുടെ പുസ്തകസംബന്ധിയായ വിവരങ്ങളുടെ ശേഖരണം, വിശകലനം, ഗ്രന്ഥസൂചി നിർമ്മാണം ഇവയുടെ അടിസ്ഥാനത്തിൽ മലയാള ചലച്ചിത്ര സാഹിത്യത്തിലെ  പൊതുപ്രവണതകളുടെ കണ്ടെത്തലാണ്  പഠനത്തിൻറെ ഉദ്ദേശം. ആകെ സമർപ്പിക്കപ്പെട്ട 245 സിനോപ്സിസുകളിൽ മൂല്യനിര്‍ണയത്തിലും അഭിമുഖത്തിലും 70 ശതമാനത്തിലധികം മാര്‍ക്കു ലഭിച്ച 12 പേർക്കായിരുന്നു ഫെലോഷിപ്പ്. 14 പേർ 25,000 രൂപയുടെ റിസര്‍ച്ച് ഗ്രാന്റിനായും തെരഞ്ഞെടുക്കപ്പെട്ടു. 

ഡോ. സി. എസ് വെങ്കിടേശ്വരൻ, വി. കെ ജോസഫ്, ജി. പി രാമചന്ദ്രൻ, ഡോ. പി. എസ് രാധാകൃഷ്ണൻ, ഡോ. കിഷോർ റാം, ഡോ. ആശ അച്ചി ജോസഫ്, ഡോ. ദര്‍ശന ശ്രീധർ മിനി എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പ് ജേതാക്കളെ തെരഞ്ഞെടുത്തത്.


വാർത്തകൾ

Sign up for Newsletter



top