02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

World

afgan forces-ill-al-qaeda

അൽ ക്വയ്ദയിലെ രണ്ടാമനെ വധിച്ചു

Published:25 October 2020

യുഎസിന്‍റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കൊടുംഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്ന ഭീകരനാണ് ഹുസാം അബ്ദാൽ റൗഫ് എന്നും അറിയപ്പെടുന്ന അൽ മസ്‌രി. അൽ ക്വയ്ദയിലെ രണ്ടാമനാണ് ഇയാളെന്നാണു കരുതുന്നത്.

കാബൂൾ: അൽ‌ ക്വയ്ദയുടെ മുതിർന്ന കമാൻഡർ അബു മുഹ്സിൻ അൽ മസ്‌രിയെ അഫ്ഗാൻ പ്രത്യേക സേന വധിച്ചു. യുഎസിന്‍റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കൊടുംഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്ന ഭീകരനാണ് ഹുസാം അബ്ദാൽ റൗഫ് എന്നും അറിയപ്പെടുന്ന അൽ മസ്‌രി. അൽ ക്വയ്ദയിലെ രണ്ടാമനാണ് ഇയാളെന്നാണു കരുതുന്നത്.

ഘസ്‌നി പ്രവിശ്യയിൽ നടത്തിയ സൈനിക നടപടിയിലൂടെ ഇയാളെ വധിച്ചതായി അഫ്ഗാൻ നാഷണൽ ഡയറക്റ്റേറ്റ് ഒഫ് സെക്യൂരിറ്റി അറിയിച്ചു. എന്നാൽ, വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2018 ഡിസംബറിൽ ഇയാൾക്കെതിരേ യുഎസ് വോറന്‍റ് പുറപ്പെടുവിച്ചിരുന്നു. യുഎസ് പൗരന്മാരെ കൊലപ്പെടുത്താനുളള പദ്ധതിക്കു സഹായം നൽകിയതിനായിരുന്നു വോറന്‍റ്. വർഷങ്ങൾ പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ താലിബാനും അഫ്ഗാനും ഖത്തറിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് അൽ മസ്‌രിയുടെ വധം.

കഴിഞ്ഞ ദിവസം അഫ്ഗാൻ തലസ്ഥാനം കാബൂളിൽ അൽക്വയ്ദ നടത്തിയ ഭീകരാക്രമണത്തിൽ മുപ്പതു പേർ മരണമടഞ്ഞിരുന്നു. 70 പേർ സാരമായ പരുക്കുകളോടെ ആശുപത്രിയിലാണ്.


വാർത്തകൾ

Sign up for Newsletter



top