02
December 2020 - 6:41 am IST

Download Our Mobile App

Flash News
Archives

National

caa-protest-mohan-bhagawat

സിഎഎയുടെ പേരിൽ സംഘടിത അക്രമം: മോഹൻ ഭാഗവത്

Published:25 October 2020

മുസ്‌ലിം ജനസംഖ്യ കുറയ്ക്കാനാണ് നിയമഭേദഗതിയെന്നായിരുന്നു ഇവരുടെ പ്രചാരണം. സിഎഎയെ ഉപയോഗിച്ച് അവസരവാദികൾ സമരമെന്ന നേരിൽ സംഘടിതമായി അക്രമം നടത്തിയെന്നും ആർഎസ്എസ് ആസ്ഥാനത്ത് ദസറ സന്ദേശത്തിൽ മോഹൻ ഭാഗവത് പറഞ്ഞു.

നാഗ്പുർ: പൗരത്വ നിയമഭേദഗതി (സിഎഎ) മുതലെടുത്ത് അവസരവാദികൾ അക്രമം നടത്തിയെന്ന്  ശ്മിച്ചെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സിഎഎ ഒരു മതത്തിനും എതിരായിരുന്നില്ല. പക്ഷേ, അതിനെ എതിർത്ത ചിലർ നമ്മുടെ മുസ്‌ലിം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ചു. മുസ്‌ലിം ജനസംഖ്യ കുറയ്ക്കാനാണ് നിയമഭേദഗതിയെന്നായിരുന്നു ഇവരുടെ പ്രചാരണം. സിഎഎയെ ഉപയോഗിച്ച് അവസരവാദികൾ സമരമെന്ന നേരിൽ സംഘടിതമായി അക്രമം നടത്തിയെന്നും ആർഎസ്എസ് ആസ്ഥാനത്ത് ദസറ സന്ദേശത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. കൊവിഡ് 19 പ്രോട്ടൊകോൾ നിലനിൽക്കുന്നതിനാൽ ദസറ സന്ദേശച്ചടങ്ങ് നടന്ന മഹർഷി വ്യാസ് ഓഡിറ്റോറിയത്തിൽ ഇത്തവണ  50 പേർക്കു മാത്രമായിരുന്നു പ്രവേശനം.

ഒട്ടേറെ സുപ്രധാന സംഭവങ്ങൾ നടന്ന വർഷമാണ് കടന്നുപോയതെന്നും മോഹൻ ഭാഗവത്. 2019ൽ ജമ്മു കശ്മീരിലെ 370ാം വകുപ്പ് ഇല്ലാതായി. കഴിഞ്ഞ വർഷം നവംബർ ഒമ്പതിനായിരുന്നു അയോധ്യ കേസ് വിധി. രാജ്യം ഒറ്റക്കെട്ടായി അതിനെ സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ഇന്ത്യക്കാരുടെ ക്ഷമയും സാമാന്യബോധവുമെല്ലാം ഈ ചടങ്ങുകളിൽ പ്രകടമായി.

കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായ ആളുകൾക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം.  കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായ ജീവിച്ചിരിക്കുന്ന, രോഗത്തിന് മുന്നിൽ കീഴടങ്ങിയ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ പ്രതിനിധികൾക്കും മുമ്പിൽ ഞാൻ ആദരവോടെ കുമ്പിടുകയാണ്. ആരോഗ്യവിദഗ്ധർ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത തട്ടുകളിൽ നിന്നും പ്രവർത്തിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ ആദരണീയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ രാജ്യത്തു സംഘർഷാന്തരീക്ഷമുണ്ടാക്കി. എന്നാൽ, അത് അധികം നീളും മുൻപേ എത്തിയ കൊവിഡ് 19 എല്ലാ വിഷയങ്ങളെയും പിന്നിലേക്കാക്കി. എന്നാൽ, സംഘർഷമുണ്ടാക്കാനുള്ള കലാപകാരികളുടെയും അവസരവാദികളുടെയും ശ്രമം ഇപ്പോഴും അണിയറയിൽ സജീവമാണ്.


വാർത്തകൾ

Sign up for Newsletter



top