02
December 2020 - 5:25 am IST

Download Our Mobile App

Flash News
Archives

World

UK Skilled Visa, Annual income, London

യുകെ സ്‌കില്‍ഡ് വിസ വരുമാന മാനദണ്ഡം വെട്ടിക്കുറച്ചു

Published:25 October 2020

ഓസ്‌ട്രേലിയന്‍ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലണ്ടന്‍: യുകെയില്‍ സ്‌കില്‍ഡ് വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ വാര്‍ഷിക വരുമാനം 35,800 പൗണ്ടില്‍ നിന്ന് 25,600 പൗണ്ടായി വെട്ടിക്കുറച്ചു. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ച തീരുമാനം യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് പ്രയോജനകമാരും.

ഓസ്‌ട്രേലിയന്‍ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായ മാറ്റങ്ങളാണ് നടപ്പാക്കിവരുന്നത്. 2021 ജനുവരിയിലാണ് വരുമാന പരിധി സംബന്ധിച്ച പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷനും വിദേശ വിദ്യാര്‍ഥികളുടെ എണ്ണവും കോവിഡിനു മുന്‍പ് സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് കാലത്ത് നെറ്റ് മൈഗ്രേഷനില്‍ ഗണ്യമായ കുറവ് വന്ന സാഹചര്യത്തില്‍ മനുഷ്യവിഭവശേഷി ക്ഷാമം നേരിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വിലയിരുത്തല്‍.


വാർത്തകൾ

Sign up for Newsletter



top