02
December 2020 - 6:14 am IST

Download Our Mobile App

Flash News
Archives

National

chirag

രാമ ക്ഷേത്രത്തേക്കാൾ വലിയ സീതാദേവി ക്ഷേത്രം ബിഹാറിൽ നിർമിക്കും; ചിരാഗ് പസ്വാൻ

Published:25 October 2020

സീതാമഢിയിൽ  ക്ഷേത്രം നിർമിക്കുമെന്ന് ചിരാഗ് പറഞ്ഞു. സീതാദേവിയില്ലാതെ രാമൻ പൂർണനാകില്ലെന്നും അയോധ്യയിൽ നിന്ന് സീതാമഢിയിലേക്ക് കോറിഡോർ നിർമിക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ചിരാഗ് പറഞ്ഞു.

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തെക്കാൾ വലിയ സീതാ ദേവീ ക്ഷേത്രം ബിഹാറിൽ നിർമിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. സീതാമഢിയിൽ  ക്ഷേത്രം നിർമിക്കുമെന്ന് ചിരാഗ് പറഞ്ഞു. സീതാദേവിയില്ലാതെ രാമൻ പൂർണനാകില്ലെന്നും അയോധ്യയിൽ നിന്ന് സീതാമഢിയിലേക്ക് കോറിഡോർ നിർമിക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ചിരാഗ് പറഞ്ഞു.

എൻഡിഎയിൽ നിന്ന് പുറത്തുവന്ന ചിരാഗിന്‍റെ എൽജെപി, ബിഹാറിൽ ജെഡിയു സ്ഥാനാർഥികൾക്ക് എതിരെയാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാനുമായി കേന്ദ്രത്തിലുള്ള സഖ്യം ബിജെപി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ജെഡിയു ആവശ്യപ്പെട്ടിരുന്നു. ചില മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ എൽജെപി സ്ഥാനാർഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ് ജെഡിയുവിനെ ചൊടിപ്പിച്ചത്.

 


വാർത്തകൾ

Sign up for Newsletter



top