02
December 2020 - 6:50 am IST

Download Our Mobile App

Flash News
Archives

Bollywood

malvi

വിവാഹ അഭ്യർഥന നിരസിച്ചു, നടിയെ കുത്തി പരുക്കേൽപ്പിച്ച് ഫെയ്സ്ബുക്ക് സുഹൃത്ത്

Published:27 October 2020

ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും മാൽവി അഭിനയിച്ചിട്ടുണ്ട്. കുമാർ മഹിപാൽ സിംഗ് എന്നയാളാണ് അക്രമിച്ചത്. ഇയാൾ കത്തികൊണ്ട് കുത്തിയ ശേഷം ഓഡി കാറിൽ രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നടി മാൽവി മൽഹോത്രയെ സുഹൃത്ത് കുത്തി പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ വെർസോവയിലെ ഫിഷറീസ് യൂണിവേഴ്‌സിറ്റി റോഡിലായിരുന്നു സംഭവം. ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും മാൽവി അഭിനയിച്ചിട്ടുണ്ട്. കുമാർ മഹിപാൽ സിംഗ് എന്നയാളാണ് അക്രമിച്ചത്. ഇയാൾ കത്തികൊണ്ട് കുത്തിയ ശേഷം ഓഡി കാറിൽ രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ചലച്ചിത്ര നിർമ്മാതാവായ അക്രമി 2019 ൽ മാൽവിയുടെ ഫെയ്സ്ബുക്ക് സുഹൃത്തായിരുന്നു. പിന്നീട് വ്യക്തിപരമായി കുറച്ച് തവണ കണ്ടുമുട്ടി. കുമാർ മഹിപാൽ സിംഗിനെതിരെ മാൽവി പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ താനുമായി വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നതായി മാൽവി പറഞ്ഞു. പ്രതിയുടെ നിർദ്ദേശം മാൽവി നിരസിക്കുകയും ആശയവിനിമയം നിർത്തുകയും ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ദുബായിൽ നടന്ന ഒരു ഷൂട്ടിംഗിനു ശേഷം ഒക്ടോബർ 25 ന് താൻ മടങ്ങി വന്നതായി എഫ്ഐആറിൽ മാൽവി പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഒരു കോഫി ഷോപ്പിൽ നിന്ന് മടങ്ങുകയായിരുന്ന മാൽവിയുടെ മുന്നിൽ പ്രതി വരികയായിരുന്നു. തന്‍റെ ഓഡി കാറിൽ നിന്നും ഇറങ്ങിയ പ്രതി, മാൽവിയോട് സംസാരിക്കണമെന്ന് പറഞ്ഞ് താരത്തെ തടയുകയായിരുന്നു. സംസാരിക്കാൻ വിസമ്മതിച്ചപ്പോൾ അയാൾ കത്തി പുറത്തെടുത്ത് മാൽവിയുടെ വയറിലും വലതു കൈത്തണ്ടയിലും ഇടതുകൈയുടെ വിരലിലും കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.‌ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൽവി മുംബൈയിലെ കോകിലബെൻ അംബാനി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.


വാർത്തകൾ

Sign up for Newsletter



top