02
December 2020 - 5:33 am IST

Download Our Mobile App

Flash News
Archives

Europe

quarantine

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് ക്വാറന്‍റൈന്‍ പാക്കേജുകള്‍

Published:28 October 2020

ശരാശരി പതിനായിരം രൂപയാണ് ഇതിന്റെ ചെലവ്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വാഭാവികമായും ചെലവ് കൂടും.

ലണ്ടന്‍: കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി വിവിധ ടൂര്‍ കമ്പനികള്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്തുന്നു. ശരാശരി പതിനായിരം രൂപയാണ് ഇതിന്റെ ചെലവ്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വാഭാവികമായും ചെലവ് കൂടും.

വിദേശത്തു നിന്നു വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ചയാണ് നാട്ടിലെ നിര്‍ബന്ധിത ക്വാറന്റൈന്‍. ഇത്രയും നാള്‍ നോര്‍ക്ക അംഗീകൃത ഹോട്ടലില്‍ താമസം, വിമാനത്താവളത്തില്‍ നിന്ന് അവിടേക്കുള്ള യാത്ര, അത്രയും ദിവസത്തെ ഭക്ഷണം, ക്വാറന്റൈനു ശേഷം വീട്ടിലേക്കുള്ള യാത്ര എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്.

വിമാന സര്‍വീസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പലര്‍ക്കും സൗകര്യപ്രദമാണ് ഈ പാക്കേജുകള്‍. പ്രായമുള്ള ആളുകള്‍ വീട്ടിലുള്ളതിനാല്‍ ഹോം ക്വാറന്റൈന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേകിച്ചും. കോവിഡ് കാരണം നിശ്ചലമായ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ഈ സേവനം പ്രതീക്ഷയാണ്.


വാർത്തകൾ

Sign up for Newsletter



top