02
December 2020 - 6:03 am IST

Download Our Mobile App

Flash News
Archives

Hollywood

priyanka

പ്രിയങ്ക ചോപ്ര നായികയാകുന്ന പുതിയ ഹോളിവുഡ് ചിത്രം

Published:28 October 2020

റൊമാന്‍റിക്  ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന     ചിത്രത്തില്‍   ചലചിത്ര - ടെലിവിഷന്‍    താരമായ   സാം ഹ്യൂഗനും   പ്രശസ്ത കനേഡിയന്‍   ഗായികയായ    സെലീന്‍   ഡിയോണും   അണിനിരക്കുന്നു. 

ബോളിവുഡ്   താരസുന്ദരി   പ്രിയങ്ക  ചോപ്ര   നായികയാകുന്ന     പുതിയ  ഹോളിവുഡ്  ചിത്രം   പ്രഖ്യാപിച്ചു. റൊമാന്‍റിക്  ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന     ചിത്രത്തില്‍   ചലചിത്ര - ടെലിവിഷന്‍    താരമായ   സാം ഹ്യൂഗനും   പ്രശസ്ത കനേഡിയന്‍   ഗായികയായ    സെലീന്‍   ഡിയോണും   അണിനിരക്കുന്നു.  തിരക്കഥകൃത്തും   സംവിധായകനുമായ      ജിം   സ്റ്റോറേജ്  ആണ്   ചിത്രം   സംവിധാനം   ചെയ്യുന്നത്. 'ടെക്സ്റ്റ്   ഫോര്‍  യൂ'  എന്നാണ്   ചിത്രത്തിന്  തല്‍ക്കാലികമായി   പേരിട്ടിരിക്കുന്നത്. 

എസ്.എം.എസ്   ഫോര്‍  ഡിച്ച്    (SMS Fur Dich) എന്ന    ജര്‍മന്‍    നോവലില്‍   നിന്നും  പ്രചോദനം   ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്   ഈ   പേര്  നല്കിയിരിക്കുന്നതെന്ന്   സംവിധായകന്‍   പറയുന്നു. മറ്റൊരു    ഹോളിവുഡ്   ചിത്രത്തിന്‍റെ   ചിത്രീകരണത്തിനായി    പ്രിയങ്ക   ചോപ്ര  ഇപ്പോള്‍  ജര്‍മ്മനിയിലാണ്. മാട്രിക്സ്  -4 എന്ന  ചിത്രമാണ്  പ്രിയങ്കയുടേതായി   റിലീസിന്   കാത്തിരിക്കുന്ന   ഹോളിവുഡ്    ചിത്രം.  ദി  സ്കൈ  ഈസ്   പിങ്ക്   ആണ് പോയ  വര്‍ഷം  പുറത്തിറങ്ങിയ   പ്രിയങ്കയുടെ   ഏക  ഹോളിവുഡ്  ചിത്രം. 


വാർത്തകൾ

Sign up for Newsletter



top