ISL-2018-219
16
December 2018 - 4:15 am IST
Flash News
Archives

Analysis

world-cup-2018

അ​ന്നു ക​ര​ഞ്ഞ​വ​ർ ഇ​ന്നു ചി​രി​ക്കു​ന്നു

Published:25 June 2018

# ഇ. രുദ്രൻ

എ​ന്തൊ​ര​ടി​യാ​യി​രു​ന്നു അ​ത്. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ലെ ആ ​ടോ​ണി ക്രൂ​സ് മി​സൈ​ൽ ഏ​തു കാ​ല​ത്തു മ​റ​ക്കും. പു​റ​ത്തേ​ക്കു വ​ഴി തേ​ടി​ക്കൊ​ണ്ടി​രു​ന്ന ചാം​പ്യ​ൻ​മാ​രെ അ​ക​ത്തേ​ക്കു ത​ട്ടി​ക്ക​യ​റ്റി​യ ഏ​ഴ​ഴ​കു​ള്ള ഗോ​ൾ.

എ​ന്തൊ​ര​ടി​യാ​യി​രു​ന്നു അ​ത്. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ലെ ആ ​ടോ​ണി ക്രൂ​സ് മി​സൈ​ൽ ഏ​തു കാ​ല​ത്തു മ​റ​ക്കും. പു​റ​ത്തേ​ക്കു വ​ഴി തേ​ടി​ക്കൊ​ണ്ടി​രു​ന്ന ചാം​പ്യ​ൻ​മാ​രെ അ​ക​ത്തേ​ക്കു ത​ട്ടി​ക്ക​യ​റ്റി​യ ഏ​ഴ​ഴ​കു​ള്ള ഗോ​ൾ. അ​സാ​ധ്യ ആം​ഗി​ളി​ൽ നി​ന്ന് വി​സ്മ​യി​പ്പി​ക്കു​ന്ന ഷോ​ട്ട്. "അ​ൺ ബി​ലീ​വ​ബി​ൾ' എ​ന്ന് ക​മ​ന്‍റേ​റ്റ​ർ​മാ​ർ വി​ളി​ച്ചു​കൂ​വി​യ​തു വെ​റു​തെ​യ​ല്ല. ജ​ർ​മ​ൻ പ​താ​ക​ക​ൾ ആ​വേ​ശ​ത്തോ​ടെ പാ​റി​പ്പ​റ​ന്ന​തും സോ​ഷ്യ​ൽ മീ​ഡി​യ ക്രൂ​സ് മാ​ജി​ക് ആ​ഘോ​ഷി​ക്കു​ന്ന​തും ആ ​ഒ​രു ഗോ​ളി​ന്‍റെ പ്രാ​ധാ​ന്യം കൊ​ണ്ടും അ​തി​ന്‍റെ മാ​സ്മ​ര ഭം​ഗി കൊ​ണ്ടു​മാ​ണ്. 

ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ആ ​ഒ​രു നി​മി​ഷം വെ​ട്ടി​ക്കു​റ​ച്ചൊ​ന്നു സ​ങ്ക​ൽ​പ്പി​ച്ചാ​ൽ... ഇ​ന്നു കാ​ണു​ന്ന ചി​രി​മാ​യും ജ​ർ​മ​ൻ മു​ഖ​ങ്ങ​ളി​ൽ. പാ​വം സ്വീ​ഡ​ൻ. അ​വ​സാ​ന പ​ത്തു മി​നി​റ്റ് പ​ത്തു​പേ​രി​ലേ​ക്കൊ​തു​ങ്ങി​യ ജ​ർ​മ​നി​യെ ആ ​സ​മ​യ​മെ​ല്ലാം സ​മ​നി​ല​യി​ൽ ത​ന്നെ പി​ടി​ച്ചു​നി​ർ​ത്തി​യ​വ​ർ സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യോ ഇ​ങ്ങ​നെ​യൊ​രി​ടി​വെ​ട്ട്! സ്വീ​ഡി​ഷ് ബോ​ക്സി​നു തൊ​ട്ട് ഇ​ട​തു​വ​ശ​ത്തു ല​ഭി​ച്ച ഫ്രീ​കി​ക്ക്. തൊ​ട്ട​ടു​ത്തു​ള്ള റൂ​സി​നു കൂ​ളാ​യി ഉ​രു​ട്ടി​ക്കൊ​ടു​ക്കു​ന്നു ക്രൂ​സ്. തൊ​ടു​ക്കാ​ൻ പാ​ക​ത്തി​ന് ന​ൽ​കു​ന്നു റൂ​സ്. ക്രൂ​സി​ന്‍റെ ബൂ​ട്ടി​ൽ നി​ന്ന് ഉ​യ​ർ​ന്നു പ​റ​ന്നു ക​റ​ങ്ങി ഗോ​ളി​യു​ടെ കൈ​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ നെ​റ്റി​ൽ പ​തി​ച്ച പ​ന്ത് സ്വീ​ഡ​ന്‍റെ  നെ​ഞ്ചാ​ണു തു​ള​ച്ച​ത്. നി​ശ​ബ്ദം ക​ളി​ക്ക​ള​മൊ​ഴി​ഞ്ഞ സ്വീ​ഡി​ഷ് താ​ര​ങ്ങ​ളു​ടെ മ​നോ​ദുഃ​ഖം എ​ത്ര​യോ കാ​ലം നി​ല​നി​ൽ​ക്കും! 

ഇ​ന്ന് ക്രൂ​സ് മാ​ജി​ക്കി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ ജ​ർ​മ​നി സ​ർ​വം മ​റ​ക്കു​മ്പോ​ൾ 12 വ​ർ​ഷം മു​ൻ​പു​ള്ള ആ ​സെ​മി​ഫൈ​ന​ൽ കൂ​ടി ഓ​ർ​ക്ക​ണം. 2006 ലോ​ക​ക​പ്പി​ലെ ഇ​റ്റ​ലി​ക്കെ​തി​രാ​യ പോ​രാ​ട്ടം. ക്ലോ​സും ബ​ല്ലാ​ക്കും ലാ​മും ഷ്നീ​ഡ​റും പെ​ഡോ​ൾ​സ്കി​യും അ​ട​ങ്ങു​ന്ന ജ​ർ​മ​നി​യു​ടെ ആ​തി​ഥേ​യ ടീം ​ക​ണ്ണീ​രും കൈ​യു​മാ​യി ക​ളം വി​ട്ട മ​ത്സ​രം. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം വ​രെ​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല. ഏ​വ​രും പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ട് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ഫാ​ബി​യോ ഗ്രോ​സോ​യു​ടെ ത​ക​ർ​പ്പ​ൻ ഗോ​ൾ ജ​ർ​മ​ൻ വ​ല കു​ലു​ക്കു​ന്ന​ത്. അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ൽ ഡെ​ൽ പി​യ​റോ മ​റ്റൊ​രു ഗോ​ൾ കൂ​ടി ‍ആ​തി​ഥേ​യ​രു​ടെ നെ​റ്റി​ലാ​ക്കി. ജ​ർ​മ​നി​യൊ​ന്നാ​കെ പൊ​ട്ടി​ക്ക​ര​ഞ്ഞ നി​മി​ഷ​ങ്ങ​ൾ. ഡോ​ർ​ട്ട്മ​ണ്ട് സ്റ്റേ​ഡി​യ​ത്തി​ൽ ത​ല​താ​ഴ്ത്തി വി​തു​മ്പി നി​ന്നു കോ​ച്ച് ജ​ുർ​ഗ​ൻ ക്ലി​ൻ​സ്മാ​ൻ. 

ലോ​ക​ക​പ്പി​ലെ ഒ​രു മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും അ​വ​സാ​നം അ​ടി​ച്ച വി​ന്നി​ങ് ഗോ​ളു​ക​ൾ അ​ങ്ങ​നെ ഗ്രോ​സോ​യു​ടെ​യും ഡെ​ൽ പി​യ​റോ​യു​ടേ​തു​മാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും അ​വ​സാ​ന നി​മി​ഷ​ത്തി​ലു​ള്ള വി​ന്നി​ങ് ഗോ​ൾ ഇ​പ്പോ​ൾ ടോ​ണി ക്രൂ​സി​ന്‍റേ​താ​യി​ക്കാ​ണാം. ഗോ​ളി​നു പി​ന്നാ​ലെ ലോ​ങ് വി​സി​ലും വ​ന്ന​ല്ലോ. 2006ൽ ​ഫ്രാ​ൻ​സി​നെ കീ​ഴ​ട​ക്കി ക​പ്പ​ടി​ച്ച ഇ​റ്റ​ലി ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ്രീ- ​ക്വാ​ർ​ട്ട​ർ ക​ട​ന്ന​തും തൊ​ണ്ണൂ​റ്റ​ഞ്ചാം മി​നി​റ്റി​ലെ പെ​ന​ൽ​റ്റി​യി​ലൂ​ടെ​യാ​ണ്. 

സ്പെ​യ്നെ​തി​രേ ഹാ​ട്രി​ക് നേ​ടി പോ​ർ​ച്ചു​ഗ​ലി​നു സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ എ​ൺ​പ​ത്തെ​ട്ടാം മി​നി​റ്റി​ലെ സെ​റ്റ് പീ​സ് ഗോ​ളി​നെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട് വാ​യു​വി​ൽ തി​രി​ഞ്ഞ് നെ​റ്റി​ലി​റ​ങ്ങി​യ ക്രൂ​സി​ന്‍റെ ഷോ​ട്ട്. അ​തി​ലും ഗം​ഭീ​രം എ​ന്നു പ​റ​ഞ്ഞാ​ലും അ​തി​ശ​യോ​ക്തി​യി​ല്ല. 

ഹീ​റോ കെ​യ്‌​ൻ
റ​ഷ്യ​യെ​യും ബെ​ൽ​ജി​യ​ത്തെ​യും ക​ട​ത്തി​വെ​ട്ടി​യ വി​ജ​യ മാ​ർ​ജി​നോ​ടെ​യു​ള്ള ത​ക​ർ​പ്പ​ൻ ഇം​ഗ്ലി​ഷ് പ്ര​ക​ട​നം ഈ ​ലോ​ക​ക​പ്പി​ന്‍റെ അ​ത്ഭു​ത​മാ​വു​ന്നു. ഹാ​രി കെ​യ്നെ​ന്ന ഗോ​ള​ടി യ​ന്ത്രം ആ​രു​ടെ​യൊ​ക്കെ ക​ണ​ക്കു​ക​ൾ തെ​റ്റി​ക്കു​മെ​ന്നു ക​ണ്ട​റി​യ​ണം. കെ​യ്നി​ന്‍റെ ഹാ​ട്രി​ക്കോ​ടെ പ​നാ​മ​യെ 6-1നു ​തൂ​ത്തെ​റി​ഞ്ഞ ഇം​ഗ്ല​ണ്ട് ക​ട​ലാ​സി​ലെ വ​ലി​യ ത​മ്പു​രാ​ന്മാ​ർ​ക്കു ഫി​നി​ഷി​ങ്ങി​ന്‍റെ ന​ല്ല പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്നു​ണ്ട്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ട്ടു ഗോ​ളു​ക​ൾ. തി​രി​ച്ചു​വാ​ങ്ങി​യ​തു ര​ണ്ടെ​ണ്ണം മാ​ത്രം. ഇ​തേ "ഗോ​ൾ പൊ​സി​ഷ'​നി​ലാ​ണ് ബെ​ൽ​ജി​യ​വും. പ​നാ​മ​ക്കെ​തി​രേ 3-0, ടു​ണീ​ഷ്യ​യു​മാ​യി 5-2. എ​ട്ടു ഗോ​ൾ നേ​ടി​യ റ​ഷ്യ പ​ക്ഷേ, ഈ​ജി​പ്റ്റി​ൽ നി​ന്ന് ഒ​രൊ​റ്റ ഗോ​ളേ തി​രി​ച്ചു​വാ​ങ്ങി​യി​ട്ടു​ള്ളൂ.


വാർത്തകൾ

Sign up for Newsletter



top