02
December 2020 - 6:39 am IST

Download Our Mobile App

Flash News
Archives

Religious

kottayam

നവീകരിച്ച ദേവാലയ കൂദാശ

Published:28 October 2020

31 ന് രാവിലെ 6.30ന്  ദേവാലയ ശുദ്ധീകരണം, പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് കാതോലിക്കാ സ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അനുമോദനം, ഓഡിറ്റോറിയം കൂദാശ എന്നിവ നടത്തപ്പെടും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെ നവീകരിച്ച ചാപ്പലിന്റെയും ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ സ്ഥാനാരോഹണ നവതി സ്മാരകമായി നവീകരിച്ച ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തിന്റെയും കൂദാശ 2020 ഒക്‌ടോബര്‍ 31 ന് നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

31 ന് രാവിലെ 6.30ന്  ദേവാലയ ശുദ്ധീകരണം, പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് കാതോലിക്കാ സ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അനുമോദനം, ഓഡിറ്റോറിയം കൂദാശ എന്നിവ നടത്തപ്പെടും. കോവിഡ് പെരുമാറ്റച്ചട്ടപ്രകാരം ആയിരിക്കും ശുശ്രൂഷകള്‍. ഗ്രിഗോറിയന്‍ ടിവിയിലും കാതോലിക്കേറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന്  അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top