02
December 2020 - 6:08 am IST

Download Our Mobile App

Flash News
Archives

Religious

മുളന്തുരുത്തി പളളിയുടെ താക്കോല്‍ സമാധാനപരമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു; ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

Published:28 October 2020

പളളിയുടെ തക്കോല്‍ ഹൈക്കോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് കൈമാറുന്നതിനുളള എല്ലാ താടസങ്ങളും ഇതോടെ നീങ്ങിയിരിക്കുന്നു. നിര്‍ദ്ധിഷ്ട കാലാവധിക്കുളളില്‍ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറുമെന്ന്് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ കോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് സമാധാനപരമായി കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. ചര്‍ച്ചകള്‍ക്ക് വേണ്ടി നിരന്തരം മുറവിളി കൂട്ടുകയും അവസാനം ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തും എന്ന് മുഖ്യമന്ത്രിയ്ക്ക് വാഗ്ദാനം നല്‍കിയതായി മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയും ചെയ്തവര്‍ മുളന്തുരുത്തി പളളിയില്‍ സമാധാന ലംഘനത്തിന് കൂട്ട് നില്‍ക്കയില്ലെന്നു വിശ്വസിക്കുന്നു.

മുളന്തുരുത്തി പളളിയെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ എല്ലാ വാദങ്ങളും തളളികൊണ്ടാണ് ഇപ്പോള്‍ സുപ്രീം കോടതി  ഉത്തരവുണ്ടായിരിക്കുന്നത്. പളളിയുടെ തക്കോല്‍ ഹൈക്കോടതി വിധി അനുസരിച്ച് നിയമാനുസൃത വികാരിക്ക് കൈമാറുന്നതിനുളള എല്ലാ താടസങ്ങളും ഇതോടെ നീങ്ങിയിരിക്കുന്നു. നിര്‍ദ്ധിഷ്ട കാലാവധിക്കുളളില്‍ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറുമെന്ന്് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2019 ഒക്‌ടോബര്‍ 25 നാണ് മുളന്തുരുത്തി പളളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് വിധി ഉണ്ടാകുന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന് തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് 2020 മെയ് 18ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചു. ഇതിനെയെതിരെയെല്ലാം പാത്രിയര്‍ക്കീസ് വിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും അവയെല്ലാം കോടതി തളളുകയാണുണ്ടായത്.

2020 ഓഗസ്റ്റ് 17 തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുക്കണമെന്ന് കേരളാ ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പളളി ഏറ്റെടുത്തത്. കേസുകള്‍ കൊടുക്കുകയും വിധി എതിരായി വരുമ്പോള്‍ അംഗീകരിക്കില്ലയെന്നു പറയുകയും അതിന് എതിരെ പ്രക്ഷോഭം സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഈ പരമാര്‍ത്ഥം പാത്രിയര്‍ക്കീസ് വിഭാഗം മനസ്സിലാക്കുമെന്നും സമചിത്തതയോടെ പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top