02
December 2020 - 5:52 am IST

Download Our Mobile App

Flash News
Archives

World

Marshall Islands, Covid 19

മാർഷൽ ഐലൻഡ്സിലും കൊവിഡ് എത്തി

Published:29 October 2020

പസഫിക് സമുദ്രത്തോടു ചേർന്നു കിടക്കുന്ന ദ്വീപിലും ഇപ്പോൾ ആദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു

വെല്ലിങ്ടൺ : ഇതുവരെ കൊവിഡ് എത്താത്ത രാജ്യം എന്നതായിരുന്നു മാർഷൽ ഐലൻഡ്സിന്‍റെ പ്രത്യേകത. അതിനാൽ തന്നെ അടുത്തകാലത്ത് ചർച്ച ചെയ്യപ്പെട്ടു ഈ ചെറിയ പസഫിക് രാഷ്ട്രം. പസഫിക് സമുദ്രത്തോടു ചേർന്നു കിടക്കുന്ന ദ്വീപിലും ഇപ്പോൾ ആദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഹവായിയിൽ നിന്ന് യുഎസ് സൈനിക താവളത്തിലേക്കു വന്ന രണ്ടു പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

മുപ്പത്തഞ്ചുകാരിക്കും നാൽപ്പത്താറുകാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു പേരും ക്വാറന്‍റൈനിലാണ്. അതുകൊണ്ടു തന്നെ സമൂഹ വ്യാപനത്തിനു സാധ്യതയില്ലെന്നാണു പ്രസ്താവനയിൽ പറയുന്നത്. ബിസിനസുകളും സർക്കാർ പ്രവർത്തനങ്ങളും സാധാരണപോലെ നടക്കും.  78,000 ജനങ്ങളാണ് മാർഷൽ ഐലൻഡ്സിലുള്ളത്. യുഎസുമായി സൈനിക ബന്ധങ്ങളും സിവിലിയൻ ബന്ധങ്ങളുമുള്ളതാണ് ഈ ദ്വീപ്. ആകർഷകമായ ബീച്ചുകളുള്ള ഇവിടം പ്രധാന ടൂറിസ്റ്റ്  കേന്ദ്രങ്ങളിലൊന്നാണ്. 


വാർത്തകൾ

Sign up for Newsletter



top