02
December 2020 - 6:32 am IST

Download Our Mobile App

Flash News
Archives

Kollywood

poonam

പ്രണയം തുറന്നു പറഞ്ഞ് പൂനം ബജ്‌വ

Published:29 October 2020

കാമുകന്‍റെ പിറന്നാൾ ദിനത്തിലാണ് തന്‍റെ പ്രിയപ്പെട്ടവനെക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്. സുനീൽ റെഡ്ഡിയാണ് താരത്തിന്‍റെ കാമുകൻ. പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ സുനിൽ.

തന്‍റെ പ്രണയം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി പൂനം ബജ്‌വ. കാമുകന്‍റെ പിറന്നാൾ ദിനത്തിലാണ് തന്‍റെ പ്രിയപ്പെട്ടവനെക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്. സുനീൽ റെഡ്ഡിയാണ് താരത്തിന്‍റെ കാമുകൻ. പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ സുനിൽ. എന്‍റെ വേരുകൾക്ക് പിടിച്ചുനിർത്തുന്ന നിലത്തിന്, എന്‍റെ ചിറകുകൾക്ക്. സുന്ദരനായ ഈ ചെക്കന് പിറന്നാൾ ആശംസകൾ.

പങ്കാളി, ജീവിതസഹചാരി, റൊമാന്‍റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്‍റെ വമ്പൻ സ്വപ്നങ്ങളുടെ കോ ക്രിയേറ്ററിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാൻ നിനക്കു വേണ്ടിയുള്ളതാണ്. എല്ലാ സന്തോഷങ്ങളും ആഘോഷങ്ങളും മികച്ച ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതൽ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകൾകൊണ്ട് പറയാൻ പറ്റാത്തത്ര ഞാൻ നിന്നെ സ്നേഹിക്കുന്നു.- പൂനം കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഈ പഞ്ചാബിക്കാരി. 2005ൽ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് അരങ്ങേറ്റം. 2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലും മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

 


വാർത്തകൾ

Sign up for Newsletter



top