02
December 2020 - 5:34 am IST

Download Our Mobile App

Flash News
Archives

Mollywood

mridula

നടി മൃദുല മുരളി വിവാഹിതയായി

Published:29 October 2020

നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറിപ്പു പങ്കുവെച്ചിട്ടുണ്ട്.

നടി മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ കുറിപ്പു പങ്കുവെച്ചിട്ടുണ്ട്.

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അവളുടെ മുഖത്തുകണ്ട ഏറ്റവും മനോഹരമായ ചിരിയാണിത് എന്നു പറഞ്ഞുകൊണ്ടാണ് നടി ശിൽപ ബാല വിവാഹചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഭാവന, ഷഫ്ന നിസാം തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി.

 

 


വാർത്തകൾ

Sign up for Newsletter



top