02
December 2020 - 6:22 am IST

Download Our Mobile App

Flash News
Archives

Kollywood

kajal-agarwal

മെഹന്ദി ചിത്രങ്ങൾ പങ്കുവച്ച് കാജൽ അഗർവാൾ

Published:29 October 2020

ബാല്യകാല സുഹൃത്ത് കൂടിയായ ഗൗതമുമായി കാജൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.

നാളെയാണ് നടി കാജൽ അഗർവാളിന്‍റെ വിവാഹം. മുംബൈയിലെ വ്യവസായി ഗൗതം കിച്ച്ലു ആണ് വരൻ. കാജലിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്ന ഫോട്ടൊകളെല്ലാം വൈറലായിരുന്നു.

ബാല്യകാല സുഹൃത്ത് കൂടിയായ ഗൗതമുമായി കാജൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.

മെഹന്ദി ചടങ്ങിന്‍റെ ചിത്രമാണ് കാജൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേൺ ലിവിങ് മേധാവിയാണ് ഗൗതം കിച് ലു. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂം, ഹോ ഗയാ നാ ആണ് ആദ്യ ചിത്രം. രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രമാണ് കാജലിന്‍റെ കരിയറിൽ വഴിത്തിരിവുണ്ടാക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top