02
December 2020 - 5:51 am IST

Download Our Mobile App

Flash News
Archives

Market

International

ആ​ഗോ​ള ത​ല​ത്തി​ലെ സ്വ​ര്‍ണ നി​ക്ഷേ​പ​ത്തി​ല്‍ വ​ര്‍ധ​ന

Published:29 October 2020

കൊ​വി​ഡ് സാ​മൂ​ഹി​ക അ​ക​ലം, സ​മ്പ​ദ്ഘ​ട​ന​യു​ടെ ത​ക​ര്‍ച്ച, ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്വ​ര്‍ണ വി​ല തു​ട​ങ്ങി​യ​വ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രെ വ​ന്‍ തോ​തി​ല്‍ നി​രു​ല്‍സാ​ഹ​പ്പെ​ടു​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ഈ ​രം​ഗ​ത്തെ ആ​വ​ശ്യ​ത്തി​ല്‍ 29 ശ​ത​മാ​നം വാ​ര്‍ഷി​ക ഇ​ടി​വാ​ണു​ള്ള​ത്.

കൊ​ച്ചി: സ്വ​ര്‍ണ​ത്തി​നാ​യു​ള്ള ആ​വ​ശ്യം ആ​ഗോ​ള ത​ല​ത്തി​ല്‍ 19 ശ​ത​മാ​നം ഇ​ടി​ഞ്ഞ്  892 ട​ണ്‍ ആ​യെ​ന്ന് ഈ ​വ​ര്‍ഷ​ത്തെ മൂ​ന്നാം ത്രൈ​മാ​സ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. 2009 മൂ​ന്നാം ത്രൈ​മാ​സ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യാ​ണി​ത്. ഇ​ങ്ങ​നെ മൊ​ത്ത​ത്തി​ലു​ള്ള ആ​വ​ശ്യം കു​റ​യു​മ്പോ​ഴും നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ സ്വ​ര്‍ണ​ത്തി​ന്‍റെ ആ​വ​ശ്യം വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 21 ശ​ത​മാ​നം വ​ര്‍ധി​ച്ച​താ​യും ആ​ഗോ​ള ഗോ​ള്‍ഡ് കൗ​ണ്‍സി​ലി​ന്‍റെ ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 222.1 ട​ണ്‍ സ്വ​ര്‍ണ​മാ​ണ് ബാ​റു​ക​ളും നാ​ണ​യ​ങ്ങ​ളു​മാ​യി വാ​ങ്ങി​യ​ത്. ഇ​തി​നു പു​റ​മെ 272.5 ട​ണ്‍ ഇ​ടി​എ​ഫു​ക​ളി​ലൂ​ടേ​യും വാ​ങ്ങി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​ല്‍ സ്വ​ര്‍ണ ഇ​ടി​എ​ഫു​ക​ള്‍ റെ​ക്കോ​ഡ് നി​ല​യി​ല്‍ 1003.3 ട​ണ്‍ ആ​യി ശേ​ഖ​രം ഉ​യ​ര്‍ത്തി​യി​ട്ടു​മു​ണ്ട്.
   
കൊ​വി​ഡ് സാ​മൂ​ഹി​ക അ​ക​ലം, സ​മ്പ​ദ്ഘ​ട​ന​യു​ടെ ത​ക​ര്‍ച്ച, ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്വ​ര്‍ണ വി​ല തു​ട​ങ്ങി​യ​വ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രെ വ​ന്‍ തോ​തി​ല്‍ നി​രു​ല്‍സാ​ഹ​പ്പെ​ടു​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ഈ ​രം​ഗ​ത്തെ ആ​വ​ശ്യ​ത്തി​ല്‍ 29 ശ​ത​മാ​നം വാ​ര്‍ഷി​ക ഇ​ടി​വാ​ണു​ള്ള​ത്. സ്വ​ര്‍ണ ബാ​റു​ക​ളു​ടേ​യും നാ​ണ​യ​ങ്ങ​ളു​ടേ​യും മാ​ത്രം ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 49 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പാ​ശ്ചാ​ത്യ വി​പ​ണി​ക​ള്‍, ചൈ​ന, തു​ര്‍ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ ആ​വ​ശ്യം ഉ​യ​ര്‍ന്ന​ത്. ഇ​തേ സ​മ​യം ആ​ഭ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലും ചൈ​ന​യി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. സ്വ​ര്‍ണ​ത്തി​ന്‍റെ ആ​കെ ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ മൂ​ന്നു ശ​ത​മാ​നം ഇ​ടി​വാ​ണ് വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വ​ര്‍ണ​വി​ല കു​റ​ഞ്ഞു
കൊ​ച്ചി: സ്ഥാ​ന​ത്ത് സ്വ​ര്‍ണ​വി​ല ഇ​ന്ന​ലെ​യും കു​റ​ഞ്ഞു. പ​വ​ന്‍റെ വി​ല 240 രൂ​പ കു​റ​ഞ്ഞ് 37,480 രൂ​പ​യാ​യി. 4685 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ര​ണ്ടു​ദി​വ​സം​മു​മ്പ് 37,880 രൂ​പ​യി​ലേ​യ്ക്ക് ഉ​യ​ര്‍ന്ന​വി​ല​യി​ലാ​ണ് 400 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡോ​ള​ര്‍ ക​രു​ത്തു​നേ​ടി​യാ​ണ് സ്വ​ര്‍ണ​വി​ല​യെ ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തെ ക​മ്മോ​ഡി​റ്റി വി​പ​ണി​യാ​യ എം​സി​എ​ക്സി​ല്‍ പ​ത്ത് ഗ്രാം 24 ​ക്യാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല 50,426 രൂ​പ നി​ല​വാ​ര​ത്തി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top