02
December 2020 - 6:27 am IST

Download Our Mobile App

Flash News
Archives

Kerala

POSCO Case, Kottayam, Latest Updates

പോക്സോ കേസിലെ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു

Published:30 October 2020

അന്വേഷണത്തിൽ പ്രതിയുടേതെന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയ മൂന്ന് മൊബൈൽ ഫോണുകളും പ്രതിയുടെതാണെന്ന് തെളിയിക്കുവാൻ പ്രൊസിക്യൂഷന് സാധിച്ചില്ല

കോട്ടയം : പോക്സോ കേസിലെ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു.  മിസ്കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടി കൊണ്ടുപോയി നഗ്ന ചിത്രങ്ങൾ പകർത്തി കുട്ടിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത് അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ ഇടുക്കി സ്വദേശിയും പത്തനംതിട്ട മരം കൊള്ളിൽ വീട്ടിൽ താമസക്കാരനുമായ ഷെമിൽ രാജി (32)നെയാണ് കുറ്റക്കരനല്ലെന്ന് കണ്ടെത്തി കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാർ വെറുതെ വിട്ടയച്ച് ഉത്തരവായത്.

അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. 2014 ജനുവരിയിലായിരുന്നു സംഭവം. അന്വേഷണത്തിൽ പ്രതിയുടേതെന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയ മൂന്ന് മൊബൈൽ ഫോണുകളും പ്രതിയുടെതാണെന്ന് തെളിയിക്കുവാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോയും വീഡിയോയും പെൺകുട്ടിയുടെതാണെന്ന് തെളിയിക്കുവാനും പ്രൊഫൈൽ ഹാക്ക് ചെയ്തു എന്ന കാര്യവും സാങ്കേതികമായി തെളിയിക്കുവാനും സാധിച്ചിട്ടില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ: ജിതേഷ് ജെ.ബാബു, സുബിൻ കെ. വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി.


വാർത്തകൾ

Sign up for Newsletter



top