26
November 2020 - 11:37 pm IST

Download Our Mobile App

Flash News
Archives

Kollywood

Nayantara, kochi, Movie News

നയന്‍താര ഇനിയുള്ള 25 ദിവസം കൊച്ചിയില്‍

Published:30 October 2020

  ചെന്നൈയില്‍  നിന്നാണ്  നയന്‍സ്    കൊച്ചിയിലെ  ലൊക്കേഷനിലേയ്ക്ക് വന്നത്.  ഇനിയുള്ള   25    ദിവസം നയന്‍താര   നിഴലിന്‍റെ   ചിത്രീകരണത്തിനായി കൊച്ചിയിലുണ്ടാവും

തെന്നിന്ത്യന്‍   സിനിമ  പ്രേമികളുടെ  ഇഷ്ട്ട  നായികയായ   നയന്‍താര   ഇന്നലെ   കൊച്ചിയിലെത്തി.  'നിഴല്‍'   എന്ന   മലയാളം  ചിത്രത്തിന്‍റെ   ചിത്രീകരണത്തില്‍   പങ്കെടുക്കാനായിട്ടാണ്  താരം എത്തിയത്.    ചെന്നൈയില്‍  നിന്നാണ്  നയന്‍സ്    കൊച്ചിയിലെ  ലൊക്കേഷനിലേയ്ക്ക് വന്നത്.  ഇനിയുള്ള   25    ദിവസം നയന്‍താര   നിഴലിന്‍റെ   ചിത്രീകരണത്തിനായി കൊച്ചിയിലുണ്ടാവും   എന്ന്   ചിത്രത്തിന്‍റെ   പ്രോഡ്കഷന്‍   കണ്ട്രോളര്‍ ബാദുഷ  മെട്രോ വാർത്തയോട്  പറഞ്ഞു. 

35   ദിവസത്തെ ചിത്രീകരണമാണ്    നിഴലിനുള്ളത്.  ലവ് ആക്ഷന്‍   ഡ്രാമ  എന്ന  ചിത്രത്തിന്  ശേഷം നയന്‍താര  അഭിനയിക്കുന്ന   മലയാളം   സിനിമയാണിത്. കുഞ്ചാക്കോ   ബോബന്‍   നായകനാകുന്ന   ചിത്രം  സംവിധാനം  ചെയ്യുന്നത്   മികച്ച  എഡിറ്റര്‍ക്കുള്ള   സംസ്ഥാന   അവാര്‍ഡ്    കരസ്ഥമാക്കിയ   അപ്പു  എന്‍  ഭട്ടതിരിയാണ്. ഒരു  ത്രില്ലര്‍   ചിത്രമായിരിക്കുമിത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ   ചേര്‍ന്നാണ്      നിഴല്‍  നിര്‍മ്മിക്കുന്നത്. സൂരജ്   എസ്.കുറുപ്പാണ്   സംഗീതം  നിര്‍വഹിക്കുന്നത്. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍   അണിനിരക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top