രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:30 October 2020
അശ്വതി : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. പുതിയ ദൌത്യം ഏറ്റെടുക്കും. ആഗ്രഹ ങ്ങള് സഫലമാകും. പ്രവര്‍ത്തനവിജയമുണ്ടാകും.
ഭരണി : അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. യാത്രാക്ലേശം വര്‍ദ്ധിയ്ക്കും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിയ്ക്കും.
കാര്‍ത്തിക : വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആര്ജ്ജിയ്ക്കും.ഏറ്റെടുത്ത ദൌത്യം പൂര്‍ത്തീകരിയ്ക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ സ്വീകരിയ്ക്കും.
രോഹിണി : സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. നിര്‍ത്തിവെച്ച കര്‍മ്മപദ്ധതികള്‍ പുനരാരംഭിയ്ക്കും. കടം കൊ ടുത്തസംഖ്യ തിരിച്ചുലഭിയ്ക്കും.
മകയിരം : പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ മാര്‍ഗ്ഗതടസ്സം നീ ങ്ങും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും.
തിരുവാതിര : തൃപ്തിയുള്ള വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. മനോധര്‍മ്മം വി പരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സഹായിയ്ക്കും.
പുണര്‍തം : വര്‍ദ്ധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും. പ്രവര്‍ത്തനശൈലിയില്‍ പുതിയ ആശയങ്ങള്‍ അവലംബിയ്ക്കും. നവദമ്പതികളെ ആശീര്വദിയ്ക്കും.
പൂയ്യം : ബൃഹത് പദ്ധതി ആസൂത്രണം ചെയ്യും.പ്രതികരണശേഷി വര്‍ദ്ധിയ്ക്കും. അവി ചാരിതമായ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷനേടും.
ആയില്യം : തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും. ആഗ്രഹസാഫല്യ ത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അപരിചിതമായ മേഖലകളില്‍ പണം മുടക്കരുത്.
മകം : ജീവിതപങ്കാളിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യത്തോടു പൊരുത്തപ്പെടുന്നതിനാല്‍ സ്വീകരിയ്ക്കും. ചര്‍ച്ചകള്‍ വിജയിയ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
പൂരം : സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിയ്ക്കും. പുതിയ പാഠ്യപദ്ധതിയില്‍ ചേരും. വിവരസാങ്കേതികവിദ്യയില്‍ പദ്ധതിസമര്പ്പിയ്ക്കുവാന് തയ്യാറാകും.
ഉത്രം : നിസ്സാരകാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. കൃത്യനിര്‍വ്വഹണത്തില്‍ അപാ കതകള് ഉണ്ടാവാതെ സൂക്ഷിയ്ക്കണം. നിയമനാനുസൃതമല്ലാത്ത പണമിടപാടുകളില്‍ നിന്നും പിന്മാറണം.
അത്തം : പുതിയ വാഹനം വാങ്ങുവാന്‍ അന്വേഷണം ആരംഭിയ്ക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും. ജീവിതപങ്കാളിയുടെ ആശ യങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിയ്ക്കും.
ചിത്ര : ചെലവിന് നിയന്ത്രണം വേണം. നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്നിയമനമുണ്ടാ കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിയ്ക്കും.
ചോതി : കടം കൊടുത്ത സംഖ്യതിരിച്ചു ലഭിയ്ക്കും. വിജ്ഞാനം കൈമാറും. പ്രവൃത്തി കള്‍ക്ക് അംഗീകാരം ലഭിയ്ക്കും. പ്രതികരണശേഷി വര്‍ദ്ധിയ്ക്കും.
വിശാഖം : ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിയ്ക്കും. പൊതുപ്ര വര്ത്തനരംഗങ്ങളില് അനുകൂലവിജയമുണ്ടാകും.
അനിഴം : സംതൃപ്തിയുളള കുടുംബജീവിതം നയിയ്ക്കുവാന്‍ അവസരമുണ്ടാകും. ചി ന്തകള്ക്കതീതമായി പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.
തൃക്കേട്ട : സാമ്പത്തിക അനിശ്ചിതത്വം തരണംചെയ്യും. ആയുര്വ്വേദചികിത്സകളാല് ആരോഗ്യപ്രാപ്തിയുണ്ടാകും. ആത്മസംയമനം പാലിച്ചു പ്രവര്‍ത്തിയ്ക്കുന്നതു വഴി അനുകൂലസാഹചര്യമുണ്ടാകും.
മൂലം : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ദമ്പതികള്‍ക്ക് അനുകൂലസാഹ ചര്യമുണ്ടാകും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും.
പൂരാടം : ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ണ്ണത ഉണ്ടാവുകയില്ല.ജാമ്യം നില്‍ക്കരുത്, പണം കടം കൊടുക്കരുത്,മിഥ്യാധാരണകള്‍ ഒഴിവാക്കണം.
ഉത്രാടം : അവസ്ഥാഭേദങ്ങള്‍ ക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തില്‍ ആശങ്ക വര്‍ദ്ധിയ്ക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.
തിരുവോണം : ഉദ്യോഗം ഉപേക്ഷിയ്ക്കരുത്. തീരുമാനങ്ങളില്‍ ഔചിത്യം കുറയും. അ ജ്ഞാതസന്ദേശം മനോവിഷമമുണ്ടാക്കും. അബദ്ധധാരണകള്‍ ഉപേക്ഷിയ്ക്കണം.
അവിട്ടം : പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകും. പ്രശസ്തിയും പദവിയും വര്‍ദ്ധിയ്ക്കും. സ്തുത്യാര്‍ഹമായ സേവനം കാഴ്ചവെയ്ക്കുവാന്‍ സാധിയ്ക്കും.
ചതയം : ഉദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. ബന്ധുമിത്രാ ദികളുടെ ആഗമനം ആശ്വാസത്തിനും സമാധാനത്തിനും വഴിയൊരുക്കും.
പൂരോരുട്ടാതി : ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്ന് വിപരീതപ്രതികരണങ്ങള്‍ വ ന്നുചേരും. പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും അന്ധമായി വിശ്വസിയ്ക്കരുത്.
ഉത്രട്ടാതി : അബദ്ധങ്ങളില്ലാതിരിയ്ക്കുവാന് കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം. കഫനീര്ദ്ദോഷരോഗപീഡകളാല് അസ്വാ സ്ഥ്യമനുഭവപ്പെടും.
രേവതി : അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിയ്ക്കും. പാരമ്പര്യപ്ര വര്‍ത്തികള്‍ക്ക് തുടക്കം കുറിയ്ക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.