27
November 2020 - 12:27 am IST

Download Our Mobile App

Flash News
Archives

Football

uefa-champions-league-match-review

യുവേഫാ ചാംപ്യന്‍സ് ലീ​ഗ്: ഇ​റ്റ​ലിയി​ൽ ബാ​ഴ്‌​സ; അഞ്ചടിച്ച് മാ​ൻ- യു​ണൈ​റ്റ​ഡ്

Published:30 October 2020

യു​വേ​ഫ ചാ​ംപ്യന്‍സ് ലീ​ഗി​ല്‍ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യോ​ട് നാ​ണം​കെ​ട്ട് യു​വ​ന്‍റ​സ്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് സ്പാ​നി​ഷ് ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ യു​വ​ന്‍റ​സി​നെ വീ​ഴ്ത്തി​യ​ത്.

ടു​റി​ന്‍: യു​വേ​ഫ ചാ​ംപ്യന്‍സ് ലീ​ഗി​ല്‍ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യോ​ട് നാ​ണം​കെ​ട്ട് യു​വ​ന്‍റ​സ്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് സ്പാ​നി​ഷ് ക​രു​ത്ത​രാ​യ ബാ​ഴ്‌​സ​ലോ​ണ യു​വ​ന്‍റ​സി​നെ വീ​ഴ്ത്തി​യ​ത്. ല​യ​ണ​ല്‍ മെ​സ്സി-​ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ പോ​രാ​ട്ടം കാ​ണാ​ന്‍ കാ​ത്തി​രു​ന്ന​വ​ര്‍ക്ക് റൊ​ണാ​ള്‍ഡോ​യു​ടെ അ​ഭാ​വം നി​രാ​ശ സ​മ്മാ​നി​ച്ചെ​ങ്കി​ലും ബാ​ഴ്‌​സ​ലോ​ണ ആ​രാ​ധ​ക​ര്‍ക്ക് ആ​ഘോ​ഷി​ക്കാ​നു​ള്ള ജ​യ​മാ​ണി​ത്.  മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ആ​ര്‍ബി ലെ​പ്സി​ഗി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് പ്രീ​മ​യ​ർ ലീ​ഗ് വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്  പോ​യ രാ​ത്രി അ​വ​സ്മ​ര​ണീ​യ​മാ​ക്കി. 

ഗോ​ള​ടി​ച്ച് മി​ശി​ഹ

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ 3-4-3 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ യു​വ​ന്‍റ​സി​നെ 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ബാ​ഴ്‌​സ​ലോ​ണ നേ​രി​ട്ട​ത്. 14ാം മി​നു​ട്ടി​ല്‍ ബാ​ഴ്‌​സ​ലോ​ണ ലീ​ഡെ​ടു​ത്തു. മെ​സ്സി ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​പ്പോ​ള്‍ ഉ​സ്മാ​ന്‍ ഡെം​ബ​ല്ലെ പ​ന്ത് വ​ല​യി​ലാ​ക്കി. തൊ​ട്ട​ടു​ത്ത മി​നു​ട്ടി​ല്‍ അ​ല്‍വാ​രോ മൊ​റാ​റ്റ യു​വ​ന്‍റ​സി​നാ​യി വ​ല​കു​ലു​ക്കി​യെ​ങ്കി​ലും അ​ത് വാ​റി​ലൂ​ടെ ഓ​ഫ്‌​സൈ​ഡ് വി​ധി​ച്ചു. 30ാം മി​നു​ട്ടി​ലും മൊ​റാ​റ്റ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും അ​ത് വാ​റി​ലൂ​ടെ ഓ​ഫ് സൈ​ഡാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഗോ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 55ാം മി​നു​ട്ടി​ലും മൊ​റാ​റ്റ​യു​ടെ ഗോ​ള്‍ വാ​റി​ലൂ​ടെ ഓ​ഫ്‌​സൈ​ഡാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ മൂ​ന്ന് ഗോ​ളു​ക​ള്‍ യു​വ​ന്‍റ​സി​ന് ദൗ​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ന​ഷ്ട​മാ​യി.
   
85ാം മി​നു​ട്ടി​ല്‍ യു​വ​ന്‍റ​സി​ന്‍റെ മെ​റി​ഹ് ഡെ​മി​റ​ല്‍ ചു​വ​പ്പ്കാ​ര്‍ഡ് ക​ണ്ട് പു​റ​ത്തു​പോ​യി. ഇ​ഞ്ചു​റി ടൈ​മി​ല്‍ പെ​നാ​ല്‍റ്റി ല​ഭി​ച്ച​പ്പോ​ള്‍ ല​ക്ഷ്യം പി​ഴ​ക്കാ​തെ വ​ല​യി​ലെ​ത്തി​ച്ച് മെ​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ള്‍ ജ​യം സ​മ്മാ​നി​ച്ചു. 52 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച് എ​ട്ടി​നെ​ക​തി​രേ 14 ഗോ​ള്‍ശ്ര​മ​മാ​ണ് ബാ​ഴ്‌​സ​ലോ​ണ ന​ട​ത്തി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ജി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി.
അ​ദ്ഭു​ത​മാ​യി റാ​ഷ്ഫോ​ർ​ഡ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മ​റ്റൊ​രു ഗം​ഭീ​ര യൂ​റോ​പ്യ​ൻ രാ​വ്. ന​ഗ​ൽ​സ്മാ​ന്‍റെ പ്ര​സി​ങ് ഫു​ട്ബോ​ളി​ന് മു​ന്നി​ൽ തു​ട​ക്ക​ത്തി​ൽ താ​ളം കി​ട്ടാ​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക​ഷ്ട​പ്പെ​ട്ടു. എ​ങ്കി​ലും യു​ണൈ​റ്റ​ഡ് അ​വ​ർ​ക്ക് ല​ഭി​ച്ച ആ​ദ്യ ന​ല്ല അ​വ​സ​രം ത​ന്നെ മു​ത​ലെ​ടു​ത്തു. 21ാം മി​നു​ട്ടി​ൽ ഗ്രീ​ൻ​വു​ഡി​ലൂ​ടെ ആ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ൾ. പോ​ൾ പോ​ഗ്ബ​യു​ടെ പാ​സ് സ്വീ​ക​രി​ച്ച യു​വ​താ​രം മി​ക​വു​റ്റ ഒ​രു ഇ​ടം കാ​ല​ൻ ഫി​നി​ഷി​ലൂ​ടെ യു​ണൈ​റ്റ​ഡി​ന് ലീ​ഡ് ന​ൽ​കി.
   
ഗ്രീ​ൻ​വു​ഡി​ന്‍റെ ഈ ​സീ​സ​ണി​ലെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു ഇ​ത്. മ​ത്സ​ര​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളും ഇ​ഞ്ചോ​ടി​ഞ്ച് ഒ​പ്പം നി​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ധി​കം അ​വ​സ​ര​ങ്ങ​ൾ ര​ണ്ട് വ​ശ​ത്തും ആ​ദ്യ പ​കു​തി​യി​ൽ വ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ റാ​ഷ്ഫോ​ർ​ഡി​നെ​യും ബ്രൂ​ണോ​യെ​യും ഇ​റ​ക്കി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് കൂ​ടു​ത​ൽ അ​റ്റാ​ക്കി​ലേ​ക്ക് തി​രി​ഞ്ഞു. ആ ​നീ​ക്കം ഗു​ണ​വും ചെ​യ്തു. 74ാം മി​നു​ട്ടി​ൽ ബ്രൂ​ണോ ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച് ഗ്രൗ​ണ്ടി​ന്‍റെ പ​കു​തി​ക്ക് നി​ന്ന് കു​തി​ച്ച് ലെ​പ്സി​ഗ് വ​ല​യി​ൽ പ​ന്ത് എ​ത്തി​ച്ചു. ആ​ദ്യം ആ ​ഗോ​ൾ ഓ​ഫ് സൈ​ഡ് വി​ധി​ച്ചു എ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫ് സൈ​ഡ് അ​ല്ല എ​ന്ന് തെ​ളി​ഞ്ഞു.
 
ഈ ​ഗോ​ളി​ന് പി​ന്ന​ലെ മ​റ്റൊ​രു ലോ​കോ​ത്ത​ര ഗോ​ളി​ലൂ​ടെ റാ​ഷ്ഫോ​ർ​ഡ് യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. ബോ​ക്സി​ന് പു​റ​ത്ത് നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച റാ​ഷ്ഫോ​ർ​ഡ് ഗം​ഭീ​ര സ്കി​ല്ലി​ലൂ​ടെ ലെ​പ്സി​ഗ് ഡി​ഫ​ൻ​സി​നെ മ​റി​ക​ട​ന്ന് ബോ​ക്സി​ൽ എ​ത്തി ബു​ള്ള​റ്റ് ഷോ​ട്ടി​ലൂ​ടെ യു​ണൈ​റ്റ​ഡി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി. 86ാം മി​നു​ട്ടി​ൽ മാ​ർ​ഷ്യ​ലി​നെ വീ​ഴ്ത്തി​യ​തി​ന് യു​ണൈ​റ്റ​ഡി​ന് പെ​നാ​ൽ​റ്റി ല​ഭി​ച്ചു. ഹാ​ട്രി​ക്ക് മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും മാ​ർ​ഷ്യ​ൽ ആ​ണ് പെ​നാ​ൾ​ട്ടി എ​ടു​ത്ത​ത്. അ​ത് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ച് മാ​ർ​ഷ്യ​ൽ സീ​സ​ണി​ലെ ത​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി. പി​ന്നാ​ലെ മാ​ർ​ഷ്യ​ലി​ന്‍റെ പാ​സി​ൽ 93ാം മി​നു​ട്ടി​ൽ റാ​ഷ്ഫോ​ർ​ഡ് ത​ന്‍റെ ഹാ​ട്രി​ക്കും പൂ​ർ​ത്തി​യാ​ക്കി. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ഓ​ൾ​ഡ്ട്രാ​ഫോ​ർ​ഡി​ലെ ഈ ​സീ​സ​ണി​ലെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. ഈ ​വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ആ​റ് പോ​യി​ന്റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ​ണ്. ലെ​പ്സി​ഗി​ന് മൂ​ന്ന് പോ​യി​ന്‍റാ​ണു​ള്ള​ത്. 


വാർത്തകൾ

Sign up for Newslettertop