02
December 2020 - 5:59 am IST

Download Our Mobile App

Flash News
Archives

Other news

novak-djokovic-sixth-time-world-number-one-tennis-player

വ​ർ​ഷാ​വ​സാ​നം ഒ​ന്നാം റാ​ങ്കി​ൽ ജ്യോ​ക്കോ​വി​ച്ച് ത​ന്നെ

Published:30 October 2020

ആ​റാം വ​ർ​ഷ​വും വ​ർ​ഷാ​വ​സാ​നം ഒ​ന്നാം റാ​ങ്ക് ഉ​റ​പ്പി​ച്ചു നൊ​വാ​ക് ജ്യോ​ക്കോ​വി​ച്ച്. എ​ടി​പി ടൂ​റി​ൽ വി​യ​ന്ന ഇ​ൻ​ഡോ​ർ 500 മാ​സ്റ്റേ​ഴ്സി​ൽ അ​വ​സാ​ന പ​തി​നാ​റി​ൽ ബോ​ർ​ണ ചോ​രി​ച്ചി​നെ മ​റി​ക​ട​ന്ന​തോ​ടെ ജ്യോ​ക്കോ​വി​ച്ച് വ​ർ​ഷാ​വ​സാ​നം ഒ​ന്നാം റാ​ങ്ക് ഉ​റ​പ്പി​ക്കു​ക ആ​യി​രു​ന്നു.

ല​ണ്ട​ൻ: ആ​റാം വ​ർ​ഷ​വും വ​ർ​ഷാ​വ​സാ​നം ഒ​ന്നാം റാ​ങ്ക് ഉ​റ​പ്പി​ച്ചു നൊ​വാ​ക് ജ്യോ​ക്കോ​വി​ച്ച്. എ​ടി​പി ടൂ​റി​ൽ വി​യ​ന്ന ഇ​ൻ​ഡോ​ർ 500 മാ​സ്റ്റേ​ഴ്സി​ൽ അ​വ​സാ​ന പ​തി​നാ​റി​ൽ ബോ​ർ​ണ ചോ​രി​ച്ചി​നെ മ​റി​ക​ട​ന്ന​തോ​ടെ ജ്യോ​ക്കോ​വി​ച്ച് വ​ർ​ഷാ​വ​സാ​നം ഒ​ന്നാം റാ​ങ്ക് ഉ​റ​പ്പി​ക്കു​ക ആ​യി​രു​ന്നു. ഇ​തോ​ടെ ആ​റു വ​ർ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ജ്യോ​ക്കോ​വി​ച്ച് ആ​ന്ദ്ര അ​ഗാ​സി​യു​ടെ റെ​ക്കോ​ഡി​ന് ഒ​പ്പ​മെ​ത്തി. ചോ​രി​ച്ചി​നെ​തി​രേ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ണ് ജ​യം ക​ണ്ട​ത് എ​ങ്കി​ലും ആ​ദ്യ സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ടം ആ​ണ് ജ്യോ​ക്കോ​വി​ച്ച് നേ​രി​ട്ട​ത്. ആ​ദ്യ സെ​റ്റി​ൽ നാ​ല് സെ​റ്റ് പോ​യി​ന്‍റു​ക​ൾ ര​ക്ഷി​ച്ച ജ്യോ​ക്കോ​വി​ച്ച് ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ഈ ​സെ​റ്റ് നേ​ടി​യ​ത്. ര​ണ്ടാം സെ​റ്റി​ൽ ഒ​ൻ​പ​ത്  ഏ​സു​ക​ൾ ഉ​തി​ർ​ത്ത ചോ​രി​ച്ചി​ന്‍റെ സ​ർ​വീ​സ് ര​ണ്ടു പ്രാ​വ​ശ്യം ഭേ​ദി​ച്ച ജ്യോ​ക്കോ​വി​ച്ച് സെ​റ്റ് 6-3 നു ​സ്വ​ന്ത​മാ​ക്കി മ​ത്സ​രം സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.
   
അ​തേ​സ​മ​യം ബു​സ്റ്റ​യെ 7-5, 6-1 എ​ന്ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്നു കെ​വി​ൻ ആ​ന്‍റേ​ഴ്സ​നും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ജ​ർ​മ്മ​ൻ താ​രം ല​നാ​ർ​ഡ് സ്ട്ര​ഫി​ന്‍റെ ക​ടു​ത്ത പോ​രാ​ട്ടം അ​തി​ജീ​വി​ച്ച മൂ​ന്നാം സീ​ഡ് ഗ്രീ​ക്ക് താ​രം സ്റ്റെ​ഫ​നോ​സ് സ്റ്റി​സ്റ്റി​പാ​സ് അ​വ​സാ​ന പ​തി​നാ​റി​ൽ എ​ത്തി. 12 ഏ​സു​ക​ൾ ഉ​തി​ർ​ത്തു ര​ണ്ട് ബ്രൈ​ക്കു​ക​ൾ നേ​ടി​യ സ്റ്റി​സ്റ്റി​പാ​സ് ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലൂ​ടെ കൈ​വി​ട്ട ശേ​ഷ​മാ​ണ് 6-3, 6-4 എ​ന്ന സ്കോ​റി​ന് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ നേ​ടി മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ജേ​സ​ൻ ജു​ങി​നെ 6-3, 6-1 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്ത റ​ഷ്യ​ൻ താ​ര​മാ​യ നാ​ലാം സീ​ഡ് ഡാ​നി​ൽ മെ​ദ്വ​ദേ​വും അ​നാ​യാ​സം അ​വ​സാ​ന പ​തി​നാ​റി​ൽ എ​ത്തി. അ​തേ​സ​മ​യം നാ​ട്ടു​കാ​ര​ൻ ആ​യ വാ​സ​ക് പോ​സ്പി​സി​ലി​നോ​ട് 7-5, 7-5 എ​ന്ന നേ​രി​ട്ടു​ള്ള സ്കോ​റി​ന് തോ​റ്റ യു​വ ക​നേ​ഡി​യ​ൻ താ​രം ഫെ​ലി​ക്‌​സ് ആ​ഗ​ർ അ​ലി​യാ​സ​മെ ടൂ​ർ​ണ​മെ​ന്റി​ൽ നി​ന്നു പു​റ​ത്താ​യി.


വാർത്തകൾ

Sign up for Newsletter



top