27
November 2020 - 12:07 am IST

Download Our Mobile App

Flash News
Archives

Cricket

new-zealand-invited-suryakumar-yadav-to-their-team

സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് ന്യൂ​സി​ലാ​ന്‍ഡ് ടീ​മി​ലേ​ക്കു ക്ഷ​ണം

Published:30 October 2020

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം യാ​ദ​വി​നെ ഉ​ള്‍പ്പെ​ടു​ത്താ​തി​രു​ന്ന​ത് ഏ​റെ വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്കു ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രേ മും​ബൈ അ​ഞ്ചു വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ഘോ​ഷി​പ്പോ​ള്‍ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യ​ത് യാ​ദ​വാ​യി​രു​ന്നു.

ദു​ബാ​യ്: ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം യാ​ദ​വി​നെ ഉ​ള്‍പ്പെ​ടു​ത്താ​തി​രു​ന്ന​ത് ഏ​റെ വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്കു ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രേ മും​ബൈ അ​ഞ്ചു വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ഘോ​ഷി​പ്പോ​ള്‍ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യ​ത് യാ​ദ​വാ​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ന്യൂ​സി​ലാ​ന്‍ഡ് ടീ​മി​ലേ​ക്കു അ​ദ്ദേ​ഹ​ത്തി​നു ക്ഷ​ണ​വും ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
 
ന്യൂ​സി​ലാ​ന്‍ഡി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​നും സൂ​പ്പ​ര്‍ ഓ​ള്‍റൗ​ണ്ട​റു​മാ​യ സ്‌​കോ​ട്ട് സ്‌​റ്റൈ​റി​സാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ അ​വ​രു​ടെ ടീ​മി​ലേ​ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സ്റ്റെ​റി​സി​ന്‍റെ ക്ഷ​ണം. ഐ​പി​എ​ല്ലി​ല്‍ സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സി​നു വേ​ണ്ടി മ​ല്‍സ​രം വി​ശ​ക​ല​നം ചെ​യ്യു​ന്ന പാ​ന​ലി​ല്‍ അം​ഗം കൂ​ടി​യാ​ണ് സ്റ്റൈ​റി​സ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ യാ​ദ​വ് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ വി​ദേ​ശ​ത്തേ​ക്കു മാ​റേ​ണ്ടി വ​രു​മെ​ന്ന് താ​ന്‍ അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണെ​ന്ന് ന്യൂ​സി​ലാ​ന്‍ഡ് ടീ​മി​നെ ടാ​ഗ് ചെ​യ്തു കൊ​ണ്ട് സ്റ്റൈ​റി​സ് ട്വി​റ്റ​റി​ല്‍ ത​മാ​ശ​രൂ​പേ​ണ കു​റി​ച്ചു. 
 
കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു യാ​ദ​വി​നെ പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് വി​മ​ര്‍ശ​ന​വു​മാ​യി ഹ​ര്‍ഭ​ജ​ന്‍ സി​ങ് മ​നോ​ജ് തി​വാ​രി​യ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ള്‍ നേ​ര​ത്തേ രം​ഗ​ത്തു വ​ന്നി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​യി​രു​ന്നു ഭാ​ജി സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്താ​ന്‍ ഇ​നി​യെ​ന്താ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ചെ​യ്യേ​ണ്ട​തെ​ന്ന​റി​യി​ല്ല. എ​ല്ലാ ഐ​പി​എ​ല്ലു​ക​ളി​ലും ര​ഞ്ജി സീ​സ​ണു​ക​ളി​ലും അ​ദ്ദേ​ഹം ന​ന്നാ​യി പെ​ര്‍ഫോം ചെ​യ്യു​ന്നു​ണ്ട്. വ്യ​ത്യ​സ്ത വ്യ​ക്തി​ക​ള്‍ക്കു വ്യ​ത്യ​സ്ത നി​യ​മ​ങ്ങ​ളാ​ണെ​ന്നാ​ണ് ഞാ​ന്‍ ഊ​ഹി​ക്കു​ന്ന​ത്. ദ​യ​വ് ചെ​യ്ത് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ റെ​ക്കോ​ഡു​ക​ള്‍ ഒ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ല്ലാ സെ​ല​ക്റ്റ​ര്‍മാ​രോ​ടും അ​ഭ്യ​ര്‍ഥി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഹ​ര്‍ഭ​ജ​ന്‍റെ ട്വീ​റ്റ്.


വാർത്തകൾ

Sign up for Newsletter



top