27
November 2020 - 12:34 am IST

Download Our Mobile App

Flash News
Archives

Updates

Opening soon

കൊ​ല്ല​ത്ത് ഇ​ല​ക്‌​ട്രി​ക് ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍

Published:30 October 2020

ഒ​രു കി​ലോ​വാ​ട്ടി​ന് 75 രൂ​പ​യാ​ണ് സ്റ്റേ​ഷ​ന്‍ ന​ട​ത്തു​ന്ന ഏ​ജ​ന്‍സി കെ​എ​സ്ഇ​ബി​ക്കു ന​ല്‍കേ​ണ്ട​ത്. യൂ​ണി​റ്റി​ന് അ​ഞ്ച് രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഇ​ല​ക്‌​ട്രി​ക് കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കു​ള്ള നി​ര​ക്ക് ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

കൊ​ല്ലം: കൊ​ല്ല​ത്തെ ആ​ദ്യ​ത്തെ കെ​എ​സ്ഇ​ബി ഇ​ല​ക്‌​ട്രി​ക് ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം 7നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. കെ​എ​സ്ഇ​ബി ഓ​ല​യി​ല്‍ സെ​ക്ഷ​ന്‍ ഓ​ഫി​സി​നു കീ​ഴി​ലാ​ണ് ആ​ദ്യ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍. തൊ​ട്ടു​പി​ന്നാ​ലെ ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ര​ണ്ടാം സ്റ്റേ​ഷ​നും പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. 80 കി​ലോ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യു​ള്ള ഈ ​സ്റ്റേ​ഷ​നി​ല്‍ ഒ​രേ​സ​മ​യം 2-3 വാ​ഹ​ന​ങ്ങ​ള്‍ ചാ​ര്‍ജ് ചെ​യ്യാം. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​നു​ള്ള നോ​ഡ​ല്‍ ഏ​ജ​ന്‍സി​യാ​യി ബോ​ര്‍ഡി​നെ​യാ​ണ് സ​ര്‍ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

ഒ​രു കി​ലോ​വാ​ട്ടി​ന് 75 രൂ​പ​യാ​ണ് സ്റ്റേ​ഷ​ന്‍ ന​ട​ത്തു​ന്ന ഏ​ജ​ന്‍സി കെ​എ​സ്ഇ​ബി​ക്കു ന​ല്‍കേ​ണ്ട​ത്. യൂ​ണി​റ്റി​ന് അ​ഞ്ച് രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഇ​ല​ക്‌​ട്രി​ക് കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കു​ള്ള നി​ര​ക്ക് ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. യൂ​ണി​റ്റി​ന് കു​റ​ഞ്ഞ​ത് 10 രൂ​പ​യെ​ങ്കി​ലും ന​ല്‍കേ​ണ്ടി വ​രും. കെ​എ​സ്ഇ​ബി വാ​ങ്ങി​യി​രി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​റി​ന് 17 യൂ​ണി​റ്റാ​ണ് ഒ​റ്റ​ത്ത​വ​ണ ചാ​ര്‍ജി​ന് വേ​ണ്ടി വ​രു​ക. ഒ​റ്റ​ത്ത​വ​ണ ചാ​ര്‍ജ് ചെ​യ്താ​ല്‍ എ​സി പ്ര​വ​ര്‍ത്തി​ച്ചാ​ണെ​ങ്കി​ലും 160-170 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാം. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഒ​രു ത​വ​ണ ചാ​ര്‍ജ് ചെ​യ്യാ​ന്‍ ഗു​ണ​ഭോ​ക്താ​വി​ന് 200 രൂ​പ​യി​ല്‍ താ​ഴ​യേ ചെ​ല​വ് വ​രൂ.

ഇ​നി വ​രും 27 സ്റ്റേ​ഷ​ന്‍
ജി​ല്ല​യി​ല്‍ പൊ​തു-​സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ഉ​ള്‍പ്പെ​ടെ 27 സ്ഥ​ല​ങ്ങ​ളി​ല്‍ക്കൂ​ടി കെ​എ​സ്ഇ​ബി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ നി​ര്‍മി​ക്കു​ന്നു. കേ​ന്ദ്രം പു​തു​താ​യി അ​നു​വ​ദി​ച്ച 80 ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ 27 എ​ണ്ണ​മാ​ണ് ജി​ല്ല​യി​ല്‍ തു​റ​ക്കു​ക. ക​രു​നാ​ഗ​പ്പ​ള്ളി ഡി​വി​ഷ​ന്‍ ഭൂ​മി​യി​ല്‍, വെ​ള്ള​യി​ട്ട​മ്പ​ലം ബി​എ​സ്എ​ന്‍എ​ല്‍ പ​രി​സ​രം, തി​രു​മു​ല്ലാ​വാ​രം ക്ഷേ​ത്രം മേ​ഖ​ല, ക​ന്‍റോ​ണ്‍മെ​ന്‍റ് പ​രി​സ​രം, അ​യ​ത്തി​ല്‍ സെ​ക്ഷ​ന്‍, ബി​എ​സ്എ​ന്‍എ​ല്‍ ക്വാ​ര്‍ട്ടേ​ഴ്‌​സ് ഭൂ​മി, കി​ളി​കൊ​ല്ലൂ​ര്‍ സെ​ക്ഷ​ന്‍ ഓ​ഫി​സ്, കൊ​ട്ടി​യം സെ​ക്ഷ​ന്‍ ഓ​ഫി​സ്, മ​യ്യ​നാ​ട് ബി​എ​സ്എ​ന്‍എ​ല്‍ പ​രി​സ​രം, കു​ണ്ട​റ, എ​ന്‍എ​സ് ആ​ശു​പ​ത്രി, കൊ​ട്ടി​യം സ​ഹ​ക​ര​ണ ബാ​ങ്ക് ഭൂ​മി എ​ന്നി​വ ഉ​ള്‍പ്പെ​ടെ 27 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ വ​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top