26
November 2020 - 11:25 pm IST

Download Our Mobile App

Flash News
Archives

Wellness

Safety

കൊ​വി​ഡ് കാ​ല​ത്തെ സു​ര​ക്ഷി​ത​ത്വം

Published:30 October 2020

# ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കൊ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കാം. കൊ​വി​ഡ്-19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രോ, കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്നു നി​ർ​ണ​യി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള​വ​രോ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രോ, മ​റ്റാ​ൾ​ക്കാ​രു​മാ​യി സു​ര​ക്ഷി​ത​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രോ, ചി​ല​ത​രം ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ന്ന​വ​രോ കൊ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​കേ​ണ്ടി വ​രും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കൊ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കാം. കൊ​വി​ഡ്-19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രോ, കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്നു നി​ർ​ണ​യി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള​വ​രോ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രോ, മ​റ്റാ​ൾ​ക്കാ​രു​മാ​യി സു​ര​ക്ഷി​ത​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രോ, ചി​ല​ത​രം ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​ന്ന​വ​രോ കൊ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​കേ​ണ്ടി വ​രും.

എ​വി​ടെ താ​മ​സി​ക്ക​ണം
കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ർ അ​വ​രു​ടെ പ്രാ​യം, നി​ല​വി​ലെ ആ​രോ​ഗ്യ​സ്ഥി​തി, മ​റ്റ് അ​സു​ഖ​ങ്ങ​ൾ കാ​ര​ണ​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ, എ​ത്ര​നാ​ളാ​യി​ട്ട് എ​ന്തൊ​ക്കെ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രാ​ണ്, ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ, സ​ഹാ​യി​ക്കു​വാ​ൻ ആ​രൊ​ക്കെ​യു​ണ്ട്, കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ, വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​വാ​നു​ള്ള സൗ​ക​ര്യം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൂ​ടി വി​ശ​ക​ല​നം ചെ​യ്ത ശേ​ഷം വീ​ട്, കൊ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം, ആ​ശു​പ​ത്രി ഇ​വ​യി​ൽ എ​വി​ടെ താ​മ​സി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും
കൊ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ൾ ഒ​രാ​ഴ്ച മു​ത​ൽ പ​ത്തു​ദി​വ​സം വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​രും. ഇ​വ​രി​ൽ യാ​തൊ​രു​വി​ധ ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​ത്ത​വ​ർ മു​ത​ൽ ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, പ​നി, രു​ചി​യും മ​ണ​വും അ​റി​യാ​യ്ക, ചു​മ, കി​ത​പ്പ്, ശ്വാ​സം​മു​ട്ട്, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രേ​യും കാ​ണാം. ല​ക്ഷ​ണ​ങ്ങ​ൾ എ​ത്ര​മാ​ത്രം എ​ന്ന​തി​ന​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും ചി​കി​ത്സ​യു​മാ​ണ് ഇ​വ​ർ​ക്ക് വേ​ണ്ട​ത്. ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​വ ചേ​ർ​ത്ത് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്ക​ണം. എ​ളു​പ്പം ദ​ഹി​ക്കു​ന്ന,​ അ​ല്ലെ​ങ്കി​ൽ ദ​ഹ​ന​ത്തി​ന​നു​സ​രി​ച്ച ഭ​ക്ഷ​ണ​വും ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​വും ശ​രി​യാ​യ ഉ​റ​ക്ക​വും മ​നഃ​സ​മാ​ധാ​ന​വും നി​ല​വി​ലു​ള്ള ല​ക്ഷ​ണ​മ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​ക​ളും അ​നി​വാ​ര്യ​മാ​ണ്. 

ഇ​ഞ്ചി​യും മ​ഞ്ഞ​ളും
ആ​വ​ശ്യ​ത്തി​നു വെ​ള്ളം ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക​യും പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. പാ​ൽ, തൈ​ര്, ത​ണു​ത്ത ആ​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ പൊ​തു​വേ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തും ഇ​ഞ്ചി, ചു​ക്ക്, ജീ​ര​കം, മ​ഞ്ഞ​ൾ എ​ന്നി​വ ചേ​ർ​ത്ത് ഉ​ണ്ടാ​ക്കു​ന്ന​വ ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ കു​റ​യ്ക്കു​ന്ന​വ​യു​മാ​ണ്. ഒ​രു ല​ക്ഷ​ണ​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​വ​ർ ശീ​ലി​ച്ചി​ട്ടു​ള്ള ഭ​ക്ഷ​ണം തു​ട​രാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലു​മൊ​രു ല​ക്ഷ​ണ​ത്തെ ഉ​ണ്ടാ​ക്കു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ന​ല്ല ശീ​ല​ങ്ങ​ൾ
ഗു​രു​ത​ര​മാ​യ ക​ര​ൾ, ഹൃ​ദ​യം, വൃ​ക്ക, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? ല​ഘു​വാ​യ വ്യാ​യാ​മ​വും യോ​ഗ​യും ധ്യാ​ന​വും മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കു​ന്ന ക​ളി​ക​ളും ജീ​വി​ത വി​ര​ക്തി തോ​ന്നാ​ത്ത​വി​ധ​മു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ​യും ചെ​യ്യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ പു​ക​വ​ലി, വെ​റ്റി​ല​മു​റു​ക്ക്, മ​ദ്യ​പാ​നം, ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​പ്പെ​ട്ടേ മ​തി​യാ​കൂ. ഇ​ത്ത​രം ദു​ശ്ശീ​ല​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടു​പോ​യ​വ​ർ അ​വ മാ​റ്റി​യെ​ടു​ക്കു​വാ​ൻ കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രി​ക്കു​ന്ന ദി​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

അ​ധി​ക​മാ​യ വി​ശ്ര​മം ന​ല്ല​ത​ല്ലെ​ന്നു മാ​ത്ര​മ​ല്ല,​ പ​ല​വി​ധ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും മ​നോ വി​ഷ​മ​ങ്ങ​ൾ​ക്കും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നും ഉ​റ​ക്ക​മി​ല്ലാ​യ്മ​യ്ക്കും കാ​ര​ണ​മാ​കു​ക​യും ചെ​യ്യും.

നെ​ഗ​റ്റീ​വാ​യാ​ലും...
കൊ​വി​ഡ് റീ​ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​കു​ന്ന ഒ​രാ​ൾ അ​ടു​ത്ത ഏ​ഴു​ദി​വ​സം കൂ​ടി​യെ​ങ്കി​ലും ഇ​തേ രീ​തി​ക​ൾ ശീ​ലി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്ന സ​മ​യ​ത്തു പോ​ലും യാ​തൊ​രു​വി​ധ ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന ചി​ല​രെ​ങ്കി​ലും പി​ന്നീ​ട് ചു​മ, കി​ത​പ്പ്, ക്ഷീ​ണം, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ശ്വാ​സം​മു​ട്ട​ൽ, ശ​രീ​ര​ഭാ​രം കു​റ​ഞ്ഞു​വ​രി​ക, വി​ശ​പ്പി​ല്ലാ​യ്മ, മ​ണ​മ​റി​യാ​യ്ക, മ​ല​ബ​ന്ധം, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ​യ്ക്ക് ചി​കി​ത്സ തേ​ടി എ​ത്തു​ന്നു​ണ്ട്. 

ഈ ​പ​രാ​തി​ക​ൾ​ക്ക് ശ​രി​യാ​യ ശ്ര​ദ്ധ ന​ൽ​കാ​തി​രു​ന്നാ​ൽ അ​വ ക്ര​മേ​ണ ക​ര​ൾ, ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, ഹൃ​ദ​യം എ​ന്നീ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യോ, ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ന്ന​തോ, മാ​ന​സി​ക രോ​ഗ​മാ​യി പ​രി​ണ​മി​ക്കു​ക​യോ ചെ​യ്യാ​നും ഇ​ട​യു​ണ്ട്. 

പു​ന​ർ​ജ​നി
ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​വാ​നാ​യി സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് പു​ന​ർ​ജ​നി. വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഒ​രു സ്ഥാ​പ​ന​മെ​ങ്കി​ലും ഈ ​സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​യി ഉ​റ​പ്പാ​ക്കു​ക​യും ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​രും കൊ​വി​ഡ് രോ​ഗ​ബാ​ധ കാ​ര​ണം ന​ഷ്ട​മാ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ൾ സ​മീ​പി​ക്കേ​ണ്ട​താ​ണ്. രോ​ഗ​തീ​വ്ര​ത അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ന​ൽ​കു​ന്ന പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ഇ​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top