27
November 2020 - 12:26 am IST

Download Our Mobile App

Flash News
Archives

Mollywood

kaniha

ആരെങ്കിലും കളിയാക്കിയാൽ നടുവിരൽ ഉയർത്തി കാണിച്ച് നടന്ന് പോകൂ; കനിഹ

Published:31 October 2020

ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്‍റെ വയർ എത്രമാത്രം ഒട്ടി നിൽക്കുകയായിരുന്നു, എന്‍റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു.

സിനിമ മേഖലയിലുൾപ്പെടെ ബോഡിഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്നവർ നിരവധിയാണ്. വിവാഹത്തിന് ശേഷവും പ്രസവശേഷവും ശരീരത്തിനുണ്ടാകുന്ന മാറ്റത്തിന്‍റെ പേരിൽ പോലും പലരും പരിഹസിക്കപ്പെടും. ഇപ്പോൾ അത്തരത്തിൽ ബോഡിഷെയിം നടത്തുവർക്ക് നൽകേണ്ട മറുപടി എന്താണെന്ന് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നടി കനിഹ. തന്‍റെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്‍റെ കുറിപ്പ്.

പണ്ട് താൻ എത്ര മെലിഞ്ഞിട്ടായിരുന്നെന്നും വയർ ഒട്ടിയതായിരുന്നവെന്നും ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ പണ്ടത്തേക്കാൾ അധികം ഇപ്പോൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താരം കുറിച്ചത്. കളിയാക്കുന്നവരോട് നടുവിരൽ കാണിച്ച് നടന്നുപോകാനും താരം ആവശ്യപ്പെടുന്നുണ്ട്.

താരത്തിന്റെ കുറിപ്പ്...

എന്‍റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളിൽ പലരെയും പോലെ ഞാനും എന്‍റെ ചില പഴയ ചിത്രങ്ങൾ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്‍റെ വയർ എത്രമാത്രം ഒട്ടി നിൽക്കുകയായിരുന്നു, എന്‍റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനർഥം ഇപ്പോഴത്തെ എന്‍റെ സൗന്ദര്യത്തിൽ ഞാൻ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തിൽ പണ്ടത്തേതിലും അധികം ഇന്ന് ഞാൻ എന്നെ ഇഷ്ടപ്പെടുന്നു.

എന്‍റെ ശരീരത്തിലുള്ള ഓരോ പാടുകൾക്കും അടയാളങ്ങൾക്കും ഓരോ മനോഹരമായ കഥകൾ പറയാനുണ്ട് എന്നാണ് എന്‍റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കിൽ അതിലെന്താണ് കഥ. സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിർത്തുക.

നമുക്കെല്ലാവർക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാൻ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിർത്തു. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാൽ അവർക്ക് നടുവിരൽ ഉയർത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക...

 

 
 
 
 
 
 
 
 
 
 
 
 
 

Sigh!! Obviously an old pic of mine.. Like many of you I was also going through few of my old pics and saying how thin I looked, how flat my tummy was,how nice my hair looked bla bla bla.. And suddenly I realized why I was doing that,does that mean I'm unhappy the way I look now?? No way..infact I love myself more than I have ever done..I believe those scars,the marks,the flaws all have a beautiful story to tell.. If everything looked perfect where's the story? Right?! Learning to accept and love our bodies is so so important.. Please stop comparing yourself to others, We all have different stories.. Please stop feeling lesser.. Please start loving that body of yours.. If anyone body shames you,show that middle finger and walk away! #loveyourself #kaniha #stopbodyshaming

A post shared by Kaniha (@kaniha_official) on


വാർത്തകൾ

Sign up for Newsletter



top