02
December 2020 - 6:04 am IST

Download Our Mobile App

Flash News
Archives

Kollywood

siddhart

മൂന്ന് ചിത്രങ്ങളുമായി സിദ്ധാര്‍ഥ്

Published:31 October 2020

സിദ്ധാര്‍ഥ്   കേന്ദ്ര കഥാപാത്രത്തെ  അവതരിപ്പിക്കുന്ന    മൂന്ന് ചിത്രങ്ങളാണ്   റിലീസിന്   കാത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും   ഒരേസമയം  ചിത്രീകരിച്ച    മഹാസമുദ്രമാണ്   താരത്തിന്റേതായി  ഉടന്‍  പുറത്തിറങ്ങുന്ന   ചിത്രം.

തെന്നിന്ത്യന്‍    സിനിമ  പ്രേമികളുടെ  ഇഷ്ട്ട  താരമാണ്   സിദ്ധാര്‍ഥ്.   ബോയ്സ്   എന്ന ശങ്കര്‍    ചിത്രത്തിലൂടെയാണ്     സിദ്ധാര്‍ഥ്   അരങ്ങേറ്റം  കുറിച്ചത്.  വര്‍ഷങ്ങള്‍   കഴിഞ്ഞിട്ടും   കുട്ടിത്തം  വിട്ടുമാറാത്ത     ചോക്ലേറ്റ്   മുഖമാണ്   സിദ്ധാർഥിനെ   ആരാധകരുടെ   പ്രീയ  താരമാക്കുന്നത്. സിദ്ധാര്‍ഥ്   കേന്ദ്ര കഥാപാത്രത്തെ  അവതരിപ്പിക്കുന്ന    മൂന്ന് ചിത്രങ്ങളാണ്   റിലീസിന്   കാത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും   ഒരേസമയം  ചിത്രീകരിച്ച    മഹാസമുദ്രമാണ്   താരത്തിന്റേതായി  ഉടന്‍  പുറത്തിറങ്ങുന്ന   ചിത്രം.

അദിതി റാവു ഹൈദരി,    ശര്‍വാനന്ദ്, അനു  ഇമ്മാനുവല്‍   എന്നിവരാണ്  ഈ ചിത്രത്തിലെ  പ്രധാന  താരങ്ങള്‍. അതേ  സമയം   തമിഴില്‍  മാത്രമായി  രണ്ടു   ചിത്രങ്ങളാണ്   സിദ്ധാർഥിന്റേതായി    റിലീസിന്  കാത്തിരിക്കുന്നത്. കര്‍ത്തിക്  ജി കൃഷ്  സംവിധാനം  ചെയ്യുന്ന     'താക്കര്‍'    കോവിഡ്   നിയന്ത്രണം  കഴിഞ്ഞാല്‍  ഉടന്‍  റിലീസ്  ചെയ്യുന്ന   ചിത്രമാണ്. 

 അഭിമന്യൂ  സിങ്ങും   യോഗി  ബാബുവുമാണ്  താക്കറിലെ  പ്രധാന അഭിനേതാക്കള്‍.  എന്നാല്‍   കമല്‍ഹാസന്‍   നായകനാകുന്ന  ബ്രഹ്മാണ്ഡ  ചിത്രം  ഇന്ത്യന്‍-2     സിദ്ധാര്‍ഥ്   കേന്ദ്ര  കഥാപാത്രത്തെ  അവതരിപ്പിച്ച  മറ്റൊരു   ചിത്രമാണ്.   കാജള്‍  അഗര്‍വാള്‍, രാകുല്‍  പ്രീത്  സിങ്, പ്രിയ  ഭവാനി   ശങ്കര്‍, ബോബി  സിന്‍ഹ  എന്നിവരാണ്  ഇന്ത്യന്‍ -2  വില്‍  അണിനിരക്കുന്ന മറ്റ്   താരങ്ങള്‍.  

 


വാർത്തകൾ

Sign up for Newsletter



top