27
November 2020 - 12:04 am IST

Download Our Mobile App

Flash News
Archives

Special

tiger

കരിമ്പുലിയെ സ്നേഹിക്കാൻ പണം കൊടുത്തു, ഒടുവിൽ സംഭവിച്ചത്...

Published:31 October 2020

ഭാഗ്യത്തിന് പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. ഒരു ചെവിയും പുലി കടിച്ചെടുത്തു. എന്തായാലും സംഭവം കൈയില്‍ നിന്ന് പോയതായി മനസിലാക്കിയ വന്യജീവി സങ്കേതത്തിന്‍റെ ഉടമ പെട്ടെന്ന് തന്നെ ടേണറെ രക്ഷപ്പെടുത്തി.

മൃഗങ്ങളോടുള്ള സ്‌നേഹ കൂടുതൽ കാരണം അപകടങ്ങളിൽ പെടുന്നവർ ധാരാളമാണ്. ഫ്‌ളോറിഡയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാര്‍ത്തയാണിപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വന്യമൃഗങ്ങളോട് ഏറെ താല്‍പര്യമുള്ള ഡൈ്വറ്റ് ടേണര്‍ എന്ന അമ്പതുകാരന്‍ കരിമ്പുലിയോടുള്ള ഇഷ്ടം കൊണ്ട് ഒരു സ്വകാര്യ വന്യജീവി സങ്കേതത്തിലെ ഉടമസ്ഥന് പണം നല്‍കി കരിമ്പുലിയോട് അടുത്തിടപഴകാനുള്ള സന്ദര്‍ഭമൊരുക്കി. നിയമവിരുദ്ധമായി പല മൃഗങ്ങളേയും താമസിപ്പിക്കുകയും പണം വാങ്ങി ഇത്തരത്തില്‍ ആളുകള്‍ക്ക് സന്ദര്‍ശനത്തിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നയാളായിരുന്നു വന്യജീവി സങ്കേതത്തിന്‍റെ ഉടമസ്ഥന്‍.

ഏതാണ്ട് പതിനായിരത്തിലധികം രൂപ വാങ്ങിയാണ് ഇയാള്‍ ടേണറിന് കരിമ്പുലിയുമായി അടുത്തിടപഴകാനുള്ള സമയം അനുവദിച്ചത്. എന്നാല്‍ സാഹസികമായ തന്‍റെ ആഗ്രഹം നിറവേറ്റും മുമ്പ് തന്നെ ടേണര്‍ക്ക് വമ്പന്‍ പണി കിട്ടി. കൂട്ടില്‍ കയറി സെക്കന്‍ഡുകള്‍ക്കകം തന്നെ പുലി ടേണറുടെ തല വായിലാക്കി. ഭാഗ്യത്തിന് പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. ഒരു ചെവിയും പുലി കടിച്ചെടുത്തു. എന്തായാലും സംഭവം കൈയില്‍ നിന്ന് പോയതായി മനസിലാക്കിയ വന്യജീവി സങ്കേതത്തിന്‍റെ ഉടമ പെട്ടെന്ന് തന്നെ ടേണറെ രക്ഷപ്പെടുത്തി.

ആശുപത്രിയില്‍ പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടേണര്‍ ഇപ്പോള്‍ വന്യജീവി സങ്കേതത്തിനും ഉടമയ്ക്കുമെതിരായി നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുമ്പും സമാനമായ കേസ് ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top