27
November 2020 - 12:32 am IST

Download Our Mobile App

Flash News
Archives

National

air

ഡൽഹിയിൽ വായുമലിനീകരണം ചെറിയ തോതിൽ മെച്ചപെട്ടു 

Published:31 October 2020

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 339 ആണ് രേഖപ്പെടുത്തിയത്. സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും. ആനന്ദ് വിഹാറിലും ആലിപൂരിലും വാസിര്‍പൂരിലും സ്ഥിതിഗതികള്‍ ഗുരുതരമായിരുന്നു. ഇവിടെയും ഇന്ന് സ്ഥിതിയില്‍ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്.


ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് ചെറിയ തോതില്‍ മെച്ചപ്പെട്ടുവെന്ന് മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചില പ്രദേശങ്ങളിള്‍ മലിനീകരണത്തിന്റെ തോത് അപകടകരം എന്നതില്‍ നിന്ന് വളരെ മോശം എന്ന വിഭാഗത്തിലേക്ക് മാറി.വായുമലിനീകരണം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡല്‍ഹി സര്‍ക്കാര്‍ പുതിയൊരു ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ഡല്‍ഹി എന്ന പേരിലുള്ള ഈ ആപ്പ് വഴി പൗരന്മാര്‍ക്ക് മലിനീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും. 

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 339 ആണ് രേഖപ്പെടുത്തിയത്. സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും. ആനന്ദ് വിഹാറിലും ആലിപൂരിലും വാസിര്‍പൂരിലും സ്ഥിതിഗതികള്‍ ഗുരുതരമായിരുന്നു. ഇവിടെയും ഇന്ന് സ്ഥിതിയില്‍ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top