26
November 2020 - 11:39 pm IST

Download Our Mobile App

Flash News
Archives

Market

Assam

അ​സ​മി​ലെ സ്വ​ർ​ണ തേ​യി​ല ലേ​ല​ത്തി​ൽ വി​റ്റ​ത് റെ​ക്കോ​ഡ് വി​ല​യ്ക്ക്

Published:31 October 2020

ഗു​വാ​ഹ​ത്തി ടീ ​ലേ​ല കേ​ന്ദ്ര​ത്തി​ൽ ഒ​രു കി
ലോ മ​നൊ​ഹ​രി ഗോ​ൾ​ഡ് തേ​യി​ല 75,000 രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്.

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ലെ മ​നൊ​ഹ​രി തേ​യി​ല എ​സ്റ്റേ​റ്റ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത തേ​യി​ല​യാ​യ മ​നൊ​ഹ​രി ഗോ​ൾ​ഡ് ടീ ​റെ​ക്കോ​ഡ് വി​ല​യ്ക്ക് ലേ​ലം ചെ​യ്തു. ഗു​വാ​ഹ​ത്തി ടീ ​ലേ​ല കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ന്ന ലേ​ല​ത്തി​ൽ ഒ​രു കി​ലോ മ​നൊ​ഹ​രി ഗോ​ൾ​ഡ് തേ​യി​ല 75,000 രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്. ക​ണ്ടം​പ​റ​റി ബ്രോ​ക്കേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ലേ​ല​ത്തി​ൽ വ​ച്ച തേ​യി​ല ഗു​വാ​ഹ​ത്തി​യി​ലെ തേ​യി​ല ഉ​ത്പാ​ദ​ക​രാ​യ വി​ഷ്ണു ടീ ​ക​മ്പ​നി​യാ​ണ് വാ​ങ്ങി​യ​ത്.

ലേ​ല​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ മ​നൊ​ഹ​രി ഗോ​ൾ​ഡ് ടീ ​വി​ഷ്ണു ടീ ​ക​മ്പ​നി അ​വ​രു​ടെ ഡി​ജി​റ്റ​ൽ ഇ-​കൊ​മേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റാ​യ 9amtea.com വ​ഴി ലോ​ക​മെ​മ്പാ​ടും വി​ൽ​ക്കും. അ​സ​മി​ൽ നി​ന്നു​ള്ള പ്ര​സി​ദ്ധ​വും അ​പൂ​ർ​വ​വു​മാ​യ തേ​യി​ല​യാ​ണ് മ​നൊ​ഹ​രി ഗോ​ൾ​ഡ് ടീ. ​തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് റെ​ക്കോ​ഡ് വി​ല​യ്ക്ക് മ​നൊ​ഹ​രി തേ​യി​ല വി​ൽ​ക്കു​ന്ന​ത്. 2018ൽ ​എ​സ്റ്റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു കി​ലോ​ഗ്രാം മ​നൊ​ഹ​രി ഗോ​ൾ​ഡ് ടീ 39,001 ​രൂ​പ​യ്ക്ക് വി​റ്റി​രു​ന്നു.

2019ൽ ​ഒ​രു കി​ലോ​ഗ്രാം മ​നൊ​ഹ​രി തേ​യി​ല വി​റ്റ​ത് 50,000 രൂ​പ​യ്ക്കാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഇ​ത് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് എ​ല്ലാ റെ​ക്കോ​ഡു​ക​ളും ത​ക​ർ​ത്ത് മ​നൊ​ഹ​രി തേ​യി​ല എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം 2.5 കി​ലോ​ഗ്രാം മ​നൊ​ഹ​രി തേ​യി​ല​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. ഇ​തി​ൽ 1.2 കി​ലോ​ഗ്രാം ലേ​ല​ത്തി​ൽ വി​റ്റു. 
 
ബാ​ക്കി ജി​ടി​എ​സി ലോ​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കും. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും അ​പൂ​ർ​വ​മാ​യ ചാ​യ​യി​ൽ ഒ​ന്നാ​ണ് മ​നൊ​ഹ​രി ഗോ​ൾ​ഡ് ടീ​യെ​ന്നും ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്നും മ​നോ​ഹാ​രി ടീ ​എ​സ്റ്റേ​റ്റ് ഡ​യ​റ​ക്റ്റ​ർ പാ​ർ​ത്ത് ലോ​ഹി​യ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top