രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:06 November 2020
അശ്വതി : പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷിയ്ക്കും. ബന്ധുക്കള്‍ വിരുന്നുവരും. കര് ത്തവ്യബോധം വര്‍ദ്ധിയ്ക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
ഭരണി : കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. അനുഭവജ്ഞാനത്താല് ആഗ്രഹസാഫല്യമുണ്ടാ കും.
കാര്‍ത്തിക : അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണത ഉണ്ടാ വുകയില്ല. ഉദ്യോഗമുപേക്ഷിച്ചുളള വിദേശയാത്ര വിഫലമാകും.
രോഹിണി : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും മനസ്സന്തോഷവും ആഹ്ലാദവും ദാമ്പത്യസൌഖ്യവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ആഗ്രഹസാഫ ല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
മകയിരം : ജാമ്യം നില്‍ക്കരുത്. മദ്ധ്യസ്ഥതയ്ക്കു പോകരുത്. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിയ്ക്കരുത്. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിയ്ക്കും.
തിരുവാതിര : പ്രതികരണശേഷി വര്‍ദ്ധിയ്ക്കും. മത്സരങ്ങളില്‍ വിജയിയ്ക്കും. ആഗ്രഹ ങ്ങള് സഫലമാകും. വിജ്ഞാനം കൈമാറുവാന്‍ അവസരമുണ്ടാകും.
പുണര്‍തം: ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിയ്ക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാ കും. വ്യവസ്ഥകള്‍ പാലിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും.
പൂയ്യം : മാതാവിന്റെ അസുഖം വര്‍ദ്ധിയ്ക്കും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രയത്നം വേണ്ടിവരും. വിരോധികള്‍ വര്‍ദ്ധിയ്ക്കും.
ആയില്യം : ചുമതലകള്‍ മറ്റൊരാളെ ഏല്പിയ്ക്കരുത്. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം. പവര്ത്തനരംഗം മെച്ചപ്പെടും.
മകം : നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരും. സ്വജനശത്രു ത വര്‍ദ്ധിയ്ക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കും.
പൂരം : ആത്മനിയന്ത്രണം വേണം. ആരോഗ്യം കുറയും. മദ്ധ്യസ്ഥതയ്ക്ക് പോകരുത്. വിദഗ്ദ്ധനിര്‍ദ്ദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
ഉത്രം : കുടുംബജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉ ണ്ടാകും. കീഴ്ജീവനക്കാരുടെ പ്രവൃത്തികളെ അനുമോദിയ്ക്കും.
അത്തം : ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. ഉത്സാഹം വര്‍ദ്ധിയ്ക്കും.
ചിത്ര : പ്രതികാരമനോഭാവം ഉപേക്ഷിയ്ക്കണം. വ്യത്യസ്തമായ ശൈലി അവലംബി യ്ക്കും. ഗുരുസ്ഥാനീയരെ ആദരിയ്ക്കുവാനിടവരും.
ചോതി : പുതിയ ഉദ്യോഗത്തിന് പ്രവേശിയ്ക്കാന്‍ ദൂരയാത്ര പുറപ്പെടും. ഈശ്വരപ്രാര് ത്ഥനകളാല് ആഗ്രഹസഫല്യമുണ്ടാകും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ അ വസരമുണ്ടാകും.
വിശാഖം : ആത്മധൈര്യവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിയ്ക്കും. ചര്‍ച്ചകള്‍ വി ജയിയ്ക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും.
അനിഴം : കൂടുതല്‍ സൌകര്യമുള്ള ഗൃഹം വാങ്ങുവാന്‍ അന്വേഷിയ്ക്കും. കുടുംബ സൌഖ്യമുണ്ടാകും. സജീവസാന്നിദ്ധ്യത്താല്‍ പ്രവര്‍ത്തനരംഗം പുഷ്ടിപെടും.
തൃക്കേട്ട : ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിയ്ക്കും. പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ തയ്യാറാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.
മൂലം : സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കുടുംബത്തിലെ അന്തഃഛിദ്രങ്ങള്‍ ക്ക് മദ്ധ്യസ്ഥത വേണ്ടിവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം.
പൂരാടം : സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാടു സ്വീകരിയ്ക്കും. പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലമുണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും.
ഉത്രാടം : ശരീരത്തിന്റെ ഇടതുഭാഗത്തിന് ബലക്ഷയമുണ്ടാകും. അതിരുകടന്ന ആവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. കുടുംബാംഗങ്ങളുടെ സാന്ത്വനസമീപനം ആശ്വാസ മുണ്ടാക്കും.
തിരുവോണം : ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പ്രതിസന്ധി കള്‍ തരണം ചെയ്യും. ഓര്‍മ്മശക്തിയും കര്‍ത്തവ്യബോധവും പ്രവര്‍ത്തനക്ഷമതയും മനസ്സാന്നിദ്ധ്യവും വര്‍ദ്ധിയ്ക്കും.
അവിട്ടം : കടം കൊടുത്ത സംഖ്യ തിരിച്ചുലഭിയ്ക്കും. മഹത്വ്യക്തികളുടെ ആശയങ്ങള്‍ സ്വീകരിയ്ക്കും. സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും.
ചതയം : മാതാപിതാക്കളെ കാണുവാന്‍ ജന്മനാട്ടിലേയ്ക്ക് യാത്രപുറപ്പെടും. വ്യവസ്ഥ കള്‍ പാലിയ്ക്കും. ആഗ്രഹങ്ങള്‍ സഫലമാകും.
പൂരോരുട്ടാതി : മുടങ്ങിക്കിടപ്പുള്ള പണം തിരിച്ചുലഭിയ്ക്കും. സ്ഥാപനം നിലനിര്‍ത്തുവാ ന് ഊര്‍ജ്ജസ്വലമാക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.
ഉത്രട്ടാതി : മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ജന്മനാട്ടിലേയ്ക്ക് യാത്രപുറപ്പെടും. പ്രതി സന്ധികള്‍ തരണം ചെയ്യും.
രേവതി : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ നിലപാട് സ്വീകരിയ്ക്കും. ഭരണസം വിധാനം പരിഷ്കരിയ്ക്കുവാന് അനുമതി തേടും.