02
December 2020 - 6:15 am IST

Download Our Mobile App

Flash News
Archives

Wellness

Mechanical Thrombectomy, Stroke

മെക്കാനിക്കൽ ത്രോംബെക്റ്റമിയിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർവരെ നീട്ടാനാവും

Published:06 November 2020

സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ്  മെക്കാനിക്കൽ ത്രോംബെക്റ്റമി

തിരുവനന്തപുരം: മെക്കാനിക്കൽ ത്രോംബെക്റ്റമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർവരെ നീട്ടാനാവുമെന്ന് പെരിന്തൽമണ്ണ പനമ്പി ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. മൗനിൽ ഹഖ് ടി.പി. സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ്  മെക്കാനിക്കൽ ത്രോംബെക്റ്റമി. 

സ്ട്രോക്ക് ചികിത്സയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന സമയമാണ്. ഏറ്റവും പ്രചാരത്തിലുള്ള ഐവിടിപിഎ തെറാപ്പി ചെയ്യേണ്ടത് ലക്ഷണങ്ങൾ തുടങ്ങി  മൂന്നര മണിക്കൂറിനുള്ളിലാണെങ്കിൽ മെക്കാനിക്കൽ  ത്രോംബെക്റ്റമിയിൽ അത് 24 മണിക്കൂർ വരെ നീട്ടാനാകും.  കോവിഡിനേക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കുന്ന സ്ട്രോക്ക് പോലുള്ള  അസുഖങ്ങളും അവയ്ക്കുള്ള നൂതന ചികിത്സാ മാർഗങ്ങളും സമൂഹത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top