02
December 2020 - 6:26 am IST

Download Our Mobile App

Flash News
Archives

Food

kamala-cook

മസാല ദോശയുണ്ടാക്കി കമല; പഴയ വിഡിയോ വീണ്ടും വൈറലാകുന്നു

Published:08 November 2020

ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും കമല വിഡിയോയിൽ ഇടയ്ക്ക് പറയുന്നുണ്ട്. പാചകം ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും കമല പറയുന്നു.

ചരിത്രം കുറിച്ച് വൈസ് പ്രസിഡന്‍റ് കസേരയിലെത്തുകയാണ് ഇന്ത്യൻ വംശജയായ കമല ഹാരിസ് എന്ന അമ്പത്താറുകാരി. അമെരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാവുന്നു അവർ. ഇന്ത്യൻ വംശജരായ ആരും ഇതുവരെ ഈ സ്ഥാനത്ത് എത്തിയിട്ടില്ല എന്നതും പ്രത്യേകത. കറുത്ത വർഗത്തിൽ നിന്നുള്ള ആദ്യ വൈസ് പ്രസിഡന്‍റും ആദ്യ ആഫ്രിക്കൻ- അമെരിക്കൻ വൈസ് പ്രസിഡന്‍റും കമലയാവും. ഇപ്പോഴിത കമല ഹാരിസിന്‍റെ പഴയൊരു പാചക വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും കമല വിഡിയോയിൽ ഇടയ്ക്ക് പറയുന്നുണ്ട്. പാചകം ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും കമല പറയുന്നു.'' മിൻഡിക്കൊപ്പം മസാല ദോശ ഉണ്ടാക്കിയപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി, അവളുടെ അച്ഛനെ കാണാനും എനിക്കായി...'' എന്ന അടിക്കുറിപ്പോടെയാണ് അന്ന് കമല മസാല ദോശ തയ്യാറാക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. പഴയ പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

 


വാർത്തകൾ

Sign up for Newsletter



top