02
December 2020 - 6:11 am IST

Download Our Mobile App

Flash News
Archives

Cricket

mi

അഞ്ചിന്‍റെ മൊഞ്ചിൽ മുംബൈ; ഡൽഹിയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം

Published:11 November 2020

ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം ചൂടിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട ഡൽഹിക്കെതിരെ സർവ്വാധിപത്യം പുലർത്തിയായിരുന്നു മുംബൈയുടെ ജയം.

5 ഐ പി എൽ കിരീടം ഉയർത്തി മുംബൈ ഇന്ത്യൻസ്. ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം ചൂടിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട ഡൽഹിക്കെതിരെ സർവ്വാധിപത്യം പുലർത്തിയായിരുന്നു മുംബൈയുടെ ജയം. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. മുംബൈയുടെ അഞ്ചാം ഐ പി എൽ കിരീടമാണിത്.

സ്കോർ:
ഡൽഹി 156/7 (20)
മുംബൈ 157/5 (18.4)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിയുടെ മുൻനിര തുടക്കത്തത്തിലേ തകർന്നു. ബോൾട്ടിൻ്റെ ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസ് പുറത്തായി. തൊട്ടടുത്ത ഓവറിൽ രഹാനയെയും (2) ബോൾട്ട് മടക്കി. ശിഖാർ ധവാനെ 15(13) ക്ലീൻ ബൗൾഡാക്കി ജയന്ത് യാദവ് ഡൽഹിയെ പ്രതിസന്ധിയിലാക്കി. മൂന്നിന് 22 എന്ന നിലയിൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ - ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഡൽഹിയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. സ്കോർ 118 ൽ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പന്തിനെ 56(38) മടക്കി കോൾട്ടർനൈലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഹെറ്റ്മേയർ പെട്ടെന്ന് പുറത്തായത് സ്കോറിംഗിന് വേഗം കൂട്ടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി.  ക്യാപ്റ്റൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിച്ച അയ്യരാണ് ഡൽഹിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 65(50) റൺസെടുത്ത അയ്യർ പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ബോൾട്ട് മൂന്നും കോൾട്ടർനൈൽ രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡികോക്കും ആക്രമിച്ച് കളിച്ചു. ഡി കോക്ക് 20(12) പുറത്തായെങ്കിലും ഫോമിലേയ്ക്ക് തിരിച്ചെത്തിയ രോഹിത് ആക്രമണം തുടർന്നു. പവർ പ്ലേയിൽ 61 റൺസ് മുംബൈ അടിച്ചുകൂട്ടി. ഇതിനിടെ സൂര്യകുമാർ യാദവ് 19 (20) റൺ ഔട്ടായി. പിന്നീട് രോഹിതിന് ഒപ്പം ചേർന്ന ഇഷാൻ കിഷൻ മുംബൈയെ വിജയത്തിലേയ്ക്ക് അടുപ്പിച്ചു. 17-ാം ഓവറിൽ രോഹിത് 68(51) മടങ്ങിയെങ്കിലും മുംബൈ വിജയത്തിന് അടുത്തെത്തിയിരുന്നു. ഇതിനിടെ പൊള്ളാർഡും ജയത്തിന് ഒരു റൺ അകലെ ഹർദിക് പാണ്ഡ്യയും വീണു. 18-ാം ഓവറിലെ നാലാം പന്തിൽ സിംഗിളെടുത്ത് ക്രുനാൽ പാണ്ഡ്യ വിജയം ഉറപ്പിച്ചു. ഇഷാൻ 33(19) റൺസെടുത്ത് പുറത്താകാതെ നിന്നു.

ഐ പി എല്ലിൽ കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ് ഡൽഹിയുടെ റബാഡയും കൂടുതൽ റൺസെടുത്തതിനുള്ള ഓറഞ്ച് ക്യാപ് പഞ്ചാബിൻ്റെ കെ എൽ രാഹുലും സ്വന്തമാക്കി.


വാർത്തകൾ

Sign up for Newsletter



top