02
December 2020 - 6:41 am IST

Download Our Mobile App

Flash News
Archives

Cricket

India Vs Australia, Cricket, Test Cricket

യുവനിരയുമായി ഇന്ത്യയെ കാത്ത് ഓസീസ്

Published:12 November 2020

വില്‍ പ്യുകോസ്‌കി, കാമറണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, മിച്ചെല്‍ സ്വെപ്സണ്‍, മൈക്കല്‍ നെസെര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഡിസംബര്‍ 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു പുതുമുഖങ്ങള്‍ 17 അംഗ ഓസീസ് ടീമില്‍ ഇടം പിടിച്ചു. വില്‍ പ്യുകോസ്‌കി, കാമറണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, മിച്ചെല്‍ സ്വെപ്സണ്‍, മൈക്കല്‍ നെസെര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഡിസംബര്‍ 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍പ്രകടനാണ്  പ്യുകോസ്‌കിക്കു ദേശീയ ടീമിലേക്കു  വഴി തുറന്നത്. ഓസ്ട്രേലിയയില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ മല്‍സരങ്ങളില്‍ 255*, 202 എന്നിങ്ങനെയായിരുന്നു അടിച്ചു കൂട്ടിയത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമല്ല ഇന്ത്യക്കെതിരായ രണ്ടു സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഓസീസ് എ ടീമിലും പ്യുകോസ്‌കിയെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡേവിഡ് വാര്‍ണറിനൊപ്പം പ്യുകോസ്‌കി ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ്  സൂചനകള്‍. ജോ ബേണ്‍സാണ് ടെസ്റ്റ് ടീമിലെ മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണര്‍. എന്നാല്‍ ബേണ്‍സ് ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല.

ഇന്ത്യക്കെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗ്രീനിനെ അന്നു ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെയും ഭാഗമായിരിക്കുകയാണ് താരം. പുറത്തിനേറ്റ പരിക്കില്‍ നിന്നും മോചിതനായ ശേഷമാണ് ഗ്രീന്‍ മടങ്ങിയെത്തിയത്. ന്യൂസൗത്ത് വെയ്ല്‍സിനെതിരായ ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ 197 റണ്‍സുമായി മികച്ച പ്രകടനം താരം കാഴ്ചവച്ചിരുന്നു.

ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം

സീന്‍ അബോട്ട്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, കാമറണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലയണ്‍, മൈക്കല്‍ നെസര്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ജെയിംസ് പാറ്റിന്‍സണ്‍, വില്‍ പ്യുകോസ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ സ്വെപ്സണ്‍, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.


വാർത്തകൾ

Sign up for Newsletter



top